Arrested | കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ വീട്ടുജോലിക്കാരി പിടിയില്‍
Dec 23, 2023, 19:12 IST
കൊച്ചി: (KVARTHA) കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ വീട്ടുജോലിക്കാരി പിടിയില്‍. കടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നുമാണ് ആഭരണങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റീന(51)യെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂരില്‍ നിന്നാണ് റീനയെ പൊലീസ് പിടികൂടുന്നത്.
ഇന്‍സ്പെക്ടര്‍ വിആര്‍ സുനില്‍, എസ് ഐ എം കെ പ്രദീപ് കുമാര്‍, എ എസ് ഐ കെ ഷീബ, എസ് സി പി ഒ മാരായ പി ആര്‍ രതിരാജ്, ജി അജയകുമാര്‍, എം എസ് ഷീജ, എം എ ശൈലി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗുരുവായൂരില്‍ നിന്നാണ് റീനയെ പൊലീസ് പിടികൂടുന്നത്.
Keywords: Woman Charged with Robbery, Kochi, News, Police, Arrested, Robbery, Reena, Probe, Court, Remanded, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.