പ്രണയ വിവാഹം: മുങ്ങിയ ഭര്‍ത്താവിനെ തേടി വാലന്റൈന്‍സ് ദിനത്തില്‍ യുവതി മഞ്ചേരിയില്‍

 


ADVERTISEMENT

മഞ്ചേരി:(www.kvartha.com 15/02/2018) കളമശ്ശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കൊല്ലം കൊട്ടാരക്കര തലവൂര്‍ ഞാറക്കാട് സ്മിതാ ഭവനില്‍ ഷീബ എന്ന പെണ്‍കുട്ടി മഞ്ചേരി ചന്തക്കുന്ന് നാലകത്ത് ഫൈസല്‍ എന്ന യുവാവിനെ കണ്ടു മുട്ടുന്നത്. വീടുകളില്‍ വിവിധ ഗൃഹോപകരണങ്ങളും മറ്റും കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്ന ജോലിയായിരുന്നു ഫൈസലിന്. പരിചയം പ്രണയത്തിന് വഴി മാറുകയും വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. 2007ലായിരുന്നു വിവാഹം.
രണ്ടു മത വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഇരുവരുടെയും വീട്ടുകാരുടെ സഹായമില്ലാതെയാണ് ജീവിച്ചു പോന്നത്. രണ്ടു മാസത്തോളം എറണാകുളത്തെ വാടകമുറിയില്‍ താമസിച്ച ദമ്പതികള്‍ പിന്നീട് കോഴിക്കോട് നാദാപുരത്തേക്ക് താമസം മാറി. രണ്ടു വര്‍ഷത്തോളം ഇവിടെ താമസിച്ച ഇവര്‍ 2009ല്‍ കുറ്റ്യാടിയിലും പിന്നീട് തൊട്ടില്‍പാലത്തും കല്ലോടും തുടര്‍ന്ന് നാലു വര്‍ഷത്തോളം വാഴയില്‍ എന്ന സ്ഥലത്തെ വാടക ക്വാര്‍ട്ടേഴ്സിലും താമസിച്ചു. ഇതിനിടയി രണ്ട് കുട്ടികള്‍ പിറന്നു.

പ്രണയ വിവാഹം: മുങ്ങിയ ഭര്‍ത്താവിനെ തേടി വാലന്റൈന്‍സ് ദിനത്തില്‍ യുവതി മഞ്ചേരിയില്‍

ദാമ്പത്യത്തിന്റെ കെട്ടുറപ്പിനായി ഷീബ കോഴിക്കോട് മുഖദാറിലുള്ള തര്‍ബ്ബിയത്തുല്‍ ഇസ്ലാം എന്ന സ്ഥാപനത്തിലൂടെ ഇസ്ലാം മതത്തില്‍ ചേരുകയും റസ്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

എവിടെയാണ് ദാമ്പത്യ ജീവതത്തില്‍ അക്ഷരത്തെറ്റുകള്‍ സംഭവിച്ചു തുടങ്ങിയതെന്ന് ഷീബക്ക് ഇപ്പൊഴും നിശ്ചയമില്ല. ഫൈസല്‍ നേരത്തെ മലപ്പുറത്തു നിന്നും ഒരു വിവാഹം കഴിച്ചിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരമാണ് ഷീബയെ ആദ്യം ഞെട്ടിച്ചത്. സൗന്ദര്യം പോരെന്നും സ്ത്രീധനം ലഭിച്ചില്ലെന്നും മറ്റുമുള്ള കാരണം പറഞ്ഞ് ഫൈസല്‍ മര്‍ദ്ദനം പതിവാക്കിയതോടെ ഷീബക്ക് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ഇതോടെ ഫൈസല്‍ മുങ്ങി.

വ്യാഴാഴ്ച ഫൈസലിന്റെ മൂന്നാമത്തെ വിവാഹം നടക്കുന്നുവെന്നറിഞ്ഞാണ് ഇന്നലെ വാലന്റൈന്‍ ദിനത്തില്‍ ഇണയെ തേടി ഷീബയെന്ന മുപ്പതുകാരി ഇന്നലെ മഞ്ചേരിയിലെത്തിയത്. മക്കളായ അന്‍സിലാ ഫൈസിയെന്ന എട്ടു വയസ്സുകാരിയും ലിയാ ലാസിം എന്ന മൂന്നര വയസ്സുകാരനും ഒപ്പമുണ്ടായിരുന്നു. ഫൈസലിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. വേണമെങ്കില്‍ മക്കളെ ഇവിടെ വിട്ട് പോകാമെന്നും ഷീബക്ക് വീട്ടിലേക്ക് പ്രവേശനമില്ലെന്നുമായിരുന്നു ബന്ധുക്കളുടെ പ്രതികരണം. തുടര്‍ന്നാണ് മൂവരും മഞ്ചേരി പോലീസിനെ സമീപിച്ചത്. ഇത് സംബന്ധിച്ച കേസ് പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ മഞ്ചേരി പോലീസ് കൈമലര്‍ത്തുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Love, Marriage, Police, Cheating, Police station, Woman came to Manjeri for searching her husband on Valentine's Day
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia