ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടി; ഒരുവര്‍ഷത്തിനുശേഷം യുവതി പൊള്ളലേറ്റ് മരിച്ചനിലയില്‍
Jul 21, 2017, 14:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുണ്ടറ: (www.kvartha.com 21.07.2017) ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെ ഒരുവര്‍ഷത്തിനുശേഷം പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനില (27) ആണ് മരിച്ചത്.
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അനില പേരയം ഷീബാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടില്‍ അയാള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് അനിലയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കരച്ചില്‍കേട്ട് നാട്ടുകാരാണ് കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നത്. അപ്പോഴേക്കും മൃതദേഹം കത്തിക്കരിഞ്ഞനിലയിലായിരുന്നു.
വിദേശത്ത് ജോലിയുള്ള മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. പിന്നീട് ഫേസ്ബുക്ക് വഴി ജൂബിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. അതിനുശേഷം ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തി അയാള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പോലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം അനില രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Burnt To Death, Husband, Child, News, Natives, Thiruvananthapuram, Medical College, Dead Body, Kerala.

കൊല്ലം തഹസില്‍ദാര്‍, കൊട്ടാരക്കര ഡി വൈ.എസ്.പി. കൃഷ്ണകുമാര്‍, കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Also Read:
കടയില്‍ കയറി വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Burnt To Death, Husband, Child, News, Natives, Thiruvananthapuram, Medical College, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.