മകളുടെ വിവാഹ ചടങ്ങിനിടെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

 


തിരുവനന്തപുരം:  (www.kvartha.com 01.07.2016) മകളുടെ വിവാഹ ചടങ്ങിനിടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. തിരുവല്ലം പൂങ്കുളം വെള്ളായണി വയല്‍ക്കരവീട് തുളസീഭവനില്‍ സുനിതയാണ് (37) മരിച്ചത്.

വ്യാഴാഴ്ചയാണ് സുനിത ആത്മഹത്യാശ്രമം നടത്തിയത്. 90 ശതമാനം പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബേണ്‍സ് ഐ.സിയുവില്‍ കഴിഞ്ഞിരുന്ന സുനിത വെള്ളിയാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീട്ടിലെ ബാത്ത് റൂമില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ സുനിതയെ കണ്ടെത്തിയത്. സുനിതയുടെ മൂത്ത മകള്‍ കീര്‍ത്തി ഏതാനും ദിവസം മുമ്പ് സമീപവാസിയായ സന്തുവെന്ന യുവാവിനൊപ്പം നാടുവിട്ടിരുന്നു.

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കോവളം പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും കാമുകനെയും കണ്ടെത്തി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ഇരുവീട്ടുകാരുടെയും സമ്മത പ്രകാരം ഒടുവില്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു.

സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. എന്നാല്‍
വിവാഹചടങ്ങുകള്‍ക്കിടെ മുങ്ങി വീട്ടിലെത്തിയ സുനിത ബാത്ത് റൂമില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. മകളുടെ വിവാഹത്തിന് സുനിത സമ്മതം മൂളിയിരുന്നെങ്കിലും മാനസികമായി എതിര്‍പ്പുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കോവളം പോലീസ് പറഞ്ഞു.
മകളുടെ വിവാഹ ചടങ്ങിനിടെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
ദേഹത്ത് തീ ആളിപ്പടര്‍ന്നതോടെ അലമുറയിട്ടോടിയ സുനിതയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. സുനിതയുടെ ആത്മഹത്യാശ്രമം വിവാഹം കഴിഞ്ഞാണ് വീട്ടുകാര്‍ വധൂവരന്മാരെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുളസിയാണ് സുനിതയുടെ ഭര്‍ത്താവ്. കാര്‍ത്തി മറ്റൊരു മകളാണ്. കോവളം പോലീസ് കേസെടുത്തു.


Also Read:
പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുന്ന യുവാക്കളോട് ബേക്കല്‍ എസ് ഐക്ക് പറയാനുള്ളത് ഇതാണ്

Keywords:  Woman burnt to death in Thiruvananthapuram, Thiruvananthapuram, Suicide Attempt, Medical College, hospital, Treatment, Children, Husband, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia