Assault | പിണങ്ങി കഴിയുകയായിരുന്ന ഭാര്യ, ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യ, മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന 66 കാരനായ ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചതായി പരാതി. കൂവേരി പൊറത്തെട്ടി തിരിക്കല്‍ സ്വദേശിയായ 66കാരനാണ് സാരമായി പൊള്ളലേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
  
Assault | പിണങ്ങി കഴിയുകയായിരുന്ന ഭാര്യ, ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി

ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഭാര്യക്കെതിരെ കേസെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വര്‍ഷങ്ങളായി പിണക്കത്തിലായിരുന്ന ദമ്പതികൾ ഒരേ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords : News, News-Malayalam-News, Kerala,Kannur, Woman booked for assault.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia