Assaulted | 'സൂപര്‍ മാര്‍കറ്റില്‍ സാധനം വാങ്ങാനെത്തിയയാള്‍ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ചു, ചെറുത്തപ്പോള്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചശേഷം രക്ഷപ്പെട്ടു'
Aug 12, 2022, 19:41 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) സൂപര്‍ മാര്‍കറ്റില്‍ സാധനം വാങ്ങാനെത്തിയയാള്‍ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ചു. ചെറുത്തപ്പോള്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചശേഷം രക്ഷപ്പെട്ടതായി പരാതി. അരിമ്പൂര്‍ നാലാം കല്ല് സെന്റര്‍ സാന്ദ്ര സൂപര്‍ മാര്‍കറ്റില്‍ ജോലി ചെയ്യുന്ന അരിമ്പൂര്‍ എറവ് ആറാംകല്ല് കുറ്റിക്കാടന്‍ വീട്ടില്‍ പേളി വര്‍ഗീസ് (54) ആണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വെള്ളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ പ്രസന്റേഷന്‍ സെറ്റ് വേണമെന്നു പറഞ്ഞു കടയിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. മുകള്‍ നിലയിലാണു പ്രസന്റേഷന്‍ സെറ്റെന്നു പറഞ്ഞു കയറിയപ്പോള്‍ പിന്നാലെ വന്നയാള്‍ മാല പൊട്ടിക്കാനായി കടന്നുപിടിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ തലയ്ക്ക് അടിച്ച് അക്രമി ഓടി രക്ഷപ്പെട്ടു.
തലപൊട്ടി ചോരയൊലിച്ച നിലയില്‍ കടയ്ക്കു പുറത്തിറങ്ങിയ പേളിയെ അടുത്തുള്ള കടക്കാര്‍ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയശേഷം അന്വേഷണം തുടങ്ങി.
കടയില്‍ സിസിടിവി ഇല്ലാത്തതിനാല്‍ അക്രമിയുടെ ദൃശ്യം ലഭിച്ചിട്ടില്ല. പരിസരത്തെ ഇടവഴികളിലെല്ലാം തിരച്ചില്‍ നടത്തി. അടുത്തിടെ പുറത്തിറങ്ങിയ മാലമോഷ്ടാക്കളെയും നിരീക്ഷിക്കുന്നുണ്ട്.
Keywords: Woman Attacked In Supper Market, Thrissur, News, Attack, Police, Complaint, Injured, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

