Police Booked | കൂത്തുപറമ്പില്‍ വീട്ടില്‍ കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചെന്ന സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
Jun 24, 2023, 22:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ യുവതിക്ക് നേരെ ആക്രമണം. പൂക്കോട് തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓടോറിക്ഷയിലെത്തിയ ആള് പെട്ടെന്ന് വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി.
കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഷിമിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
Keywords: Woman attacked; Case against youth, Kannur, News, Woman Attacked, Police, Booked, Complaint, Auto Rickshaw, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

