Booked | വളര്‍ത്തു പട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു
Oct 7, 2023, 22:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (KVARTHA) വളര്‍ത്തുപട്ടിയെ ഉപദ്രവിച്ചെന്നാരോപിച്ച് വീട്ടില്‍ കയറി വയോധികയെ മര്‍ദിക്കുകയും അക്രമം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. പട്ടുവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിന്റെ പേരിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
പട്ടുവം കോണ്‍വെന്റിന് സമീപത്തെ പുതിയരപുരയില്‍ വീട്ടില്‍ പി പത്മാവതി(62) യുടെ പരാതിയിലാണ് കേസ്. പത്മാവതിയുടെ മകന്‍ സുജിന്റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്നാരോപിച്ചാണ് മര്‍ദനമെന്നാണ് പരാതി.
പട്ടുവം കോണ്‍വെന്റിന് സമീപത്തെ പുതിയരപുരയില്‍ വീട്ടില്‍ പി പത്മാവതി(62) യുടെ പരാതിയിലാണ് കേസ്. പത്മാവതിയുടെ മകന്‍ സുജിന്റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്നാരോപിച്ചാണ് മര്‍ദനമെന്നാണ് പരാതി.
ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം ആറരയോടെ പത്മാവതിയുടെ വീട്ടിലെത്തിയ സുജിന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന വയോധികയെ മാക്‌സിയില്‍ പിടിച്ചുവലിച്ച് മുറ്റത്തിട്ട് വടികൊണ്ട് അടിക്കുകയും തടയാന്‍ വന്ന ഭര്‍ത്താവ് ഭാസ്‌ക്കരനെ തള്ളിയിടുകയും മകനെ വെട്ടുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Woman attacked; Case against youth, Kannur, News, Allegation, Threatening, Attack, Woman, Complaint, Case, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

