ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; കമ്പാര്‍ട് മെന്റിലെ വാതിലുകള്‍ അടച്ചശേഷം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി; ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു; ഒടുവില്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്

 


കൊച്ചി: (www.kvartha.com 28.04.2021) ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം. കമ്പാര്‍ട് മെന്റിലെ വാതിലുകള്‍ അടച്ചശേഷം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി. ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഒടുവില്‍ പ്രാണരക്ഷാര്‍ഥം യുവതി പുറത്തേക്ക് ചാടി.
ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; കമ്പാര്‍ട് മെന്റിലെ വാതിലുകള്‍ അടച്ചശേഷം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി; ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു; ഒടുവില്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്

ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണു സംഭവം. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെയാണ് അജ്ഞാതന്റെ ആക്രണം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍ നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. ആ സമയം ഈ യുവതി മാത്രമാണ് കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നത്.

കമ്പാര്‍ട് മെന്റിലെ വാതിലുകള്‍ അടച്ചശേഷം യുവതിയെ ഇയാളുടെ പക്കലുണ്ടായിരുന്ന സ്‌ക്രൂ ഡ്രൈവര്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങിയത്. മുളന്തുരുത്തി സ്റ്റേഷന്‍ വിട്ട ഉടന്‍ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതില്‍ തുറന്ന് പുറത്തേക്കു ചാടാന്‍ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കുകയും കൈവിട്ട് താഴെ വീഴുകയും ചെയ്തു.

വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ളവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Keywords:  Woman assaulted in train, Guruvayoor, Train, Attack, Woman, Injured, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia