SWISS-TOWER 24/07/2023

തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചും, വിരല്‍ തല്ലി ഒടിച്ചും ക്രൂര പീഡനങ്ങള്‍; ഒടുവില്‍ ഭര്‍ത്താവിനെ പേടിച്ച് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് അഭയം തേടി യുവതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 15.07.2021) തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചും, വിരല്‍ തല്ലി ഒടിച്ചും ക്രൂര പീഡനങ്ങള്‍. ഒടുവില്‍ ഭര്‍ത്താവിനെ പേടിച്ച് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് അഭയം തേടി യുവതി.

തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചും, വിരല്‍ തല്ലി ഒടിച്ചും ക്രൂര പീഡനങ്ങള്‍; ഒടുവില്‍ ഭര്‍ത്താവിനെ പേടിച്ച് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് അഭയം തേടി യുവതി

ആലപ്പുഴ സ്വദേശിയായ സുചിത്ര എസ് നായര്‍ എന്ന അധ്യാപികയാണ് ഭര്‍ത്താവിന്റെ പീഡനം കാരണം അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയാല്‍ പേടിച്ച് പുറത്തിറങ്ങാറില്ലെന്നും മക്കളെ വിഡിയോ കോളിലൂടെയാണ് കാണുന്നതെന്നും സുചിത്ര പറയുന്നു.

12 കൊല്ലം മുന്‍പായിരുന്നു ആലപ്പുഴ സ്വദേശിയായ വിശാലുമായുള്ള സുചിത്രയുടെ വിവാഹം. കുറച്ചു കാലത്തിനുശേഷം മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. ഭര്‍ത്താവിന്റെ കടുത്ത മദ്യപാനവും മര്‍ദനവും ഇവരുടെ ജീവിതം നരക തുല്യമാക്കി. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അച്ഛനെയും ഭര്‍ത്താവ് മര്‍ദിക്കുന്നത് പതിവാണെന്ന് സുചിത്ര പറയുന്നു. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന സുചിത്ര നര്‍ത്തകി കൂടിയാണ്. കുട്ടികള്‍ക്ക് നൃത്ത പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതെല്ലാം തടസപ്പെടുത്തി.

തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചുമായിരുന്നു ക്രൂര പീഡനങ്ങള്‍. വിരല്‍ തല്ലി ഒടിച്ചതുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനകേസ് കോടതിയുടെ പരിഗണനയിലാണ്. സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്തു താമസിക്കുകയാണ് ഭര്‍ത്താവ്. സുചിത്രയുടെ അമ്മയും രണ്ടു മക്കളും അധിക്ഷേപങ്ങള്‍ സഹിച്ച് ഇവിടെയാണ് താമസം. 2017 മുതല്‍ നിരവധി പരാതികള്‍ ആലപ്പുഴ നോര്‍ത് സ്റ്റേഷനിലും ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയിട്ടും ഭര്‍ത്താവിനെ താക്കീത് ചെയ്തു വിടുന്നതില്‍ ഒതുങ്ങുകയായിരുന്നു നടപടികളെന്ന് യുവതി വിഷമത്തോടെ പറയുന്നു.

ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. കുട്ടികളുടെ മുന്‍പിലിരുന്ന് മദ്യപിക്കുന്നതും അസഭ്യം പറയുന്നതും തടയണമെന്ന ബാലാവകാശ കമിഷന്റെ നിര്‍ദേശവും ഇതുവരെ നടപ്പായില്ല. സ്വസ്ഥമായി ജീവിക്കാന്‍ ഇനി എന്തു ചെയ്യുമെന്നാണ് ഇപ്പോള്‍ സുചിത്രയുടെ ചോദ്യം.

Keywords:  Woman assaulted  in Alappuzha, Alappuzha, News, Assault, Police, Woman, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia