Arrested | ആലുവയില്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയില്‍ നിന്നും കണ്ടെത്തിയ എംഡിഎംഎക്ക് വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുമെന്ന് പൊലീസ്


ആലുവ പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്
ഡെല്‍ഹിയില്‍ നിന്നെത്തിക്കുന്ന ലഹരി ട്രെയിനില്‍ കൊച്ചിയിലെത്തിച്ച് പിറ്റേ ദിവസം തന്നെ തിരികെ പോകുന്നതാണ് സര്‍മീന്‍ അക്തറുടെ പതിവ് രീതിയെന്ന് പൊലീസ്
എറണാകുളം: (KVARTHA) ആലുവയില്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയില്‍ നിന്നും കണ്ടെത്തിയ എംഡിഎംഎക്ക് വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുമെന്ന് പൊലീസ്. ബംഗ്ലൂര്‍ സ്വദേശിയായ സര്‍മീന്‍ അക്തറിനെയാണ് എംഡിഎംഎയുമായി ആലുവയില്‍ പൊലീസ് അറസ്റ്റുചെയ്തത്. ആലുവ പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഓപറേഷന്‍ ക്ലീനിന്റെ ഭാഗമായി റൂറല്‍ എസ് പി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം വില വരുന്ന ഒരു കിലോ എംഡിഎംഎ ആണ് യുവതിയില്‍ നിന്നും കണ്ടെത്തിയത്. ഡെല്‍ഹിയില്‍ നിന്നെത്തിക്കുന്ന ലഹരി ട്രെയിനില്‍ കൊച്ചിയിലെത്തിച്ച് പിറ്റേ ദിവസം തന്നെ തിരികെ പോകുന്നതാണ് സര്‍മീന്‍ അക്തറുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു.