Arrested | പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

 


പത്തനംതിട്ട: (www.kvartha.com) പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി വി ആര്യ (36) ആണ് അറസ്റ്റിലായത്. പത്തനംതിട്ട കോയിപ്രം പൊലീസാണ് ആര്യയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 
Arrested | പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


2020 മേയില്‍, കോയിപ്രം കടപ്ര സ്വദേശി അജിത് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെട്ടു. സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് അമ്മയുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഡിസംബര്‍ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത് ഇന്‍ഡ്യന്‍ ബാങ്ക് അകൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ടു പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കി.

പിന്നീട് താന്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. കോയിപ്രം എസ്‌ഐ രാകേഷ് കുമാര്‍, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈല്‍ ഫോണുകളുടെ വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പൊലീസ് സൈബര്‍ സെലി(Cell) ന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു.

പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയ തിരുവല്ലയിലെ മൊബൈല്‍ കടയിലും, ഫോണ്‍ വില്‍ക്കാന്‍ ഏല്‍പിച്ച കായംകുളത്തെ ബേകറി ഉടമയെ കണ്ടും അന്വേഷണം നടത്തി.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. പിന്നീട്, യുവതിയുടെ ഫോണ്‍ ലൊകേഷന്‍ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന്, യുവതി പാലക്കാട് കിഴക്കന്‍ചേരിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.

വിശദമായ ചോദ്യം ചെയ്യലില്‍ ആര്യ കുറ്റം സമ്മതിച്ചു. പ്രതിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ യുവാവിനെ കബളിപ്പിച്ച് സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും, സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്.

Keywords: Woman arrested in cheating case, Pathanamthitta, News, Local News, Cheating, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia