Arrested | വിവാഹചടങ്ങിനിടെ ഓഡിറ്റോറിയത്തില്‍ നിന്നും കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ സ്ത്രീ അറസ്റ്റില്‍
Dec 29, 2023, 23:17 IST
തലശേരി: (KVARTHA) വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഉമ്മയോടൊപ്പമെത്തിയ കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നെന്ന കേസില്‍ സ്ത്രീ പിടിയില്‍. ചോദ്യം ചെയ്യലില്‍ സമാനമായ മറ്റൊരു കേസിനും തുമ്പായതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തലശേരി റെയില്‍വെ സ്റ്റേഷനടുത്തെ ലോട്ടസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഭവം. തലശേരി കായ്യത്ത് റോഡിലെ നെഹല ആസാദെന്ന യുവതിയുടെ രണ്ടുവയസുകാരിയായ മകളുടെ ഒരു പവന് സ്വര്‍ണമാലയാണ് മോഷണം പോയത്. ഈ സംഭവത്തില്‍ വി റസ്ലയെ(44)യാണ് തലശേരി ടൗണ്‍ എസ്. ഐ വി.വി ദീപ്തി അറസ്റ്റു ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഓഡിറ്റോറിയത്തിലെ സി.സി.ടി.വി ക്യാമറകേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തുടര്‍ന്നുളള അന്വേഷണത്തില്‍ ഈ മാസം 18ന് കൊടുവളളിയിലെ സഹകരണാശുപത്രിയില്‍ മാതാവിനൊപ്പം ചികിത്സയ്ക്കെത്തിയ കായലോട് സ്വദേശിനി എം.കെ ഷിഹാനയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല കവര്‍ന്നതും റസലയാണെന്നു ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. രണ്ടുകേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു കേസും തലശേരി ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്. ഐ വി.വി ദീപ്തി തന്നെയാണ് അന്വേഷിക്കുന്നത്.
< !- START disable copy paste -->

Keywords: News, Kerala, Kerala-News, News-Malayalam-News, Kannur, Woman arrested for stealing baby's gold chain from auditorium during wedding ceremony.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.