കഞ്ചാവുലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; സഹോദരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തിനുശേഷം മാതാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com 04.12.2021) കഞ്ചാവുലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തിനുശേഷം മാതാവ് അറസ്റ്റില്‍. കല്ലുവെട്ടാന്‍ കുഴി സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) പൊലീസ് അറസ്റ്റു ചെയ്തത്.

കഞ്ചാവുലഹരിയില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; സഹോദരനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തിനുശേഷം മാതാവ് അറസ്റ്റില്‍

പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. 2020 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാര്‍ അയല്‍കാരോടും പൊലീസിനോടും പറഞ്ഞത്. തുടര്‍ന്ന് മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നീക്കം നടക്കുന്നതായി പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍
സംസ്‌ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ടെത്തിന് അയച്ചു.

പോസ്റ്റുമോര്‍ടെം പരിശോധനയില്‍ കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.

മകന്റെ മൃഗീയ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാന്‍ ശ്രമിച്ച സിദ്ദിഖിന്റെ കഴുത്തില്‍ പിടിച്ച മാതാവ് തള്ളി താഴേക്ക് ഇടുകയായിരുന്നു. പിടിവലിക്കിടെ നാദിറയുടെ ഷാള്‍ മകന്റെ കഴുത്തില്‍ വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങിമരണമെന്ന് പറയാന്‍ കാരണമെന്നും നാദിറ പറഞ്ഞതായി പൊലീസ് പറഞ്ഞു.

Keywords:  Woman arrested for murder case, Thiruvananthapuram, News, Murder, Arrested, Police, Dead Body, Kerala, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia