സോഷ്യല്‍ മീഡിയ വഴി മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയില്‍; ശരീരമാസകലം മുറിവേറ്റ് ചോര വാര്‍ന്ന നിലയില്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍
May 31, 2021, 16:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആറ്റിങ്ങല്‍: (www.kvartha.com 31.05.2021) സോഷ്യല്‍ മീഡിയ വഴി മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മംഗലപുരം നിജേഷ് ഭവനില്‍ നിതീഷ്( 30) ആണ് ആക്രമണത്തിന് ഇരയായത്. വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയാണ് പ്രതി. ഇവരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയം കൂടെയുണ്ടായിരുന്ന രശ്മിയുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു.
നിതീഷിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തിന്റെ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ് ചോര വാര്‍ന്ന് ഓടിയ നിതീഷിനെ നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പൊലീസിലും വിവരം അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ് ഐ ജിബിയും സംഘവും ഉടന്‍ സ്ഥലത്തെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രശ്മിയെ പിടികൂടി. അക്ഷയ സെന്റര്‍ ജീവനക്കാരനായ നിതീഷും രശ്മിയും മൂന്നു വര്‍ഷമായി സുഹൃത്തുക്കളാണ്.
ഭര്‍ത്താവും രശ്മിയും ചേര്‍ന്ന് ഇയാളെ കോരാണിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിതീഷ് തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് രശ്മി പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Woman arrested for attempting murder of man, Thiruvananthapuram, News, Attack, Police, Custody, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

