Arrested | 'പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത; വിസര്‍ജ്യം തീറ്റിച്ചു, മൂത്രം കുടിപ്പിച്ചു, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് അടിച്ചു'; ആശാ വര്‍കര്‍ അറസ്റ്റില്‍
Aug 11, 2022, 20:04 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായതിലെ ആശാവര്കര് രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊണ്ട് ഇവര്‍ മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും മറ്റും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് രമ്യ.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് അടിക്കുക തുടങ്ങിയ ക്രൂര പീഡനമാണ് ഇവര്‍ ചെയ്തിരുന്നത് . സ്കൂള്‍ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു.
മദ്യപാനിയാണ് കുട്ടിയുടെ അച്ഛന്. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് ഇയാള്‍ പറയുകയും കുട്ടികളെ വീട്ടില്‍ നിര്‍ത്തുകയുമായിരുന്നു. എന്നാല്‍ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടിയ്ക്ക് മൂത്ത ചേച്ചി കൂടിയുണ്ട്. ഈ കുട്ടിയേയും ഇവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചൈല്‍ഡ് ലൈന്‍ മൊഴി എടുക്കും.
രമ്യ പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ കുട്ടിയെ ഇരുമ്പു വടി കൊണ്ട് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്കൂള്‍ അധികൃതര്‍ കാര്യം തിരക്കുകയായിരുന്നു. ആദ്യമൊന്നും ഭയം കാരണം കുട്ടി ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങളൊക്കെ അധ്യാപകരോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും വ്യക്തമാക്കുകയായിരുന്നു.
Keywords: Woman arrested for assaulting minor girl, Kochi, News, Local News, Police, Arrested, Assault, Kerala.
Keywords: Woman arrested for assaulting minor girl, Kochi, News, Local News, Police, Arrested, Assault, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

