Arrested | 'നടുറോഡില്‍ അടിയുണ്ടാക്കി, സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തു'; ഓടോറിക്ഷ ഡ്രൈവറുടെ കൈ ഒടിച്ചെന്ന കേസിലും പ്രതി, ഒടുവില്‍ യുവതി അറസ്റ്റില്‍
Mar 28, 2023, 14:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) നടുറോഡില്‍ അടിയുണ്ടാക്കിയെന്ന പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശിനി അന്‍സിയ ബീവിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ഓടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചെന്ന കേസിലും അന്‍സിയ ബീവി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കല്‍ പാങ്ങലുകാട് ജന്‍ക്ഷനില്‍ തയ്യല്‍ കട നടത്തുകയാണ് അന്‍സിയ ബീവി. യുവതിയെ കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫിസില്‍ ഹാജരാക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പാങ്ങലുകാട് ജന്‍ക്ഷനില്‍ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്‌തെന്ന പരാതിയില്‍ എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്. പാങ്ങലുകാട്ടെ ഓടോറിക്ഷാ ഡ്രൈവറായ വിജിതിനെ ആക്രമിച്ചെന്ന കേസിലും അന്‍സിയ ബീവി പ്രതിയാണ്. ഒരാഴ്ച മുന്‍പാണ് ഓടോറിക്ഷാ ഡ്രൈവറായ വിജിതിന്റെ കൈ അന്‍സിയ ബീവി തല്ലിയൊടിച്ചത്.
അന്‍സിയ ബീവി നടുറോഡില്‍ രണ്ടു സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു വിജിതിനെ ആക്രമിച്ചത്. ഓടോറിക്ഷ സ്റ്റാന്‍ഡില്‍ എത്തിയ അന്‍സിയ വിജിതിനെ ചോദ്യം ചെയ്യുകയും കയ്യില്‍ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ഇടതുകൈ അടിച്ചൊടിക്കുകയുമായിരുന്നു. കയ്യൊടിഞ്ഞ വിജിത് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജിതിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്‍സിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Keywords: Woman arrested for assaulting case, Kollam, News, Assault, Arrested, Police, Complaint, Attack, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.