മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ഭര്‍ത്താവിന്റെ പരാതിയില്‍ കാമുകനോടൊപ്പം പിടിയിലായി; മക്കളെ സംരക്ഷിക്കാത്ത കുറ്റത്തിന് ഒടുവില്‍ അറസ്റ്റിലുമായി
Feb 4, 2020, 17:15 IST
തലശ്ശേരി: (www.kvartha.com 04.02.2020) ഭര്‍തൃവീട്ടില്‍ നിന്ന് വഴക്കടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കേസുണ്ടായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായ യുവതി മക്കളെ സംരക്ഷിക്കാത്ത കുറ്റത്തിന് ജയിലായി. കതിരൂര്‍ പുല്ലോട്ടെ കൃഷ്ണ ലീലയില്‍ മോനിഷ(27)യെയാണ് തലശ്ശേരി എ സി ജെ എം കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്. ഇതേ കേസില്‍ പ്രേരണാകുറ്റത്തിന് കാമുകനായ സെന്‍ട്രല്‍ പൊയിലൂരിലെ ഷനലിനെയും റിമാന്‍ഡ് ചെയ്തു.
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനാല്‍ കമിതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് പുന്നോല്‍ ഹുസ്സന്‍മെട്ടയിലെ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചായിരുന്നു യുവതിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്.
പരാതിയുള്ളതിനാല്‍ യുവതി കഴിഞ്ഞ ദിവസം കാമുകനൊപ്പം പോലീസില്‍ ഹാജരായതോടെ സ്റ്റേഷന്‍ പരിസരത്ത് ഭര്‍തൃവീട്ടുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷ സാധ്യതയുണ്ടാക്കിയെങ്കിലും പോലീസ് ഇടപെട്ട് പ്രശ്നങ്ങള്‍ ഒഴിവാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പമാണ് പോയത്.
ഇതിന് രണ്ടു ദിവസം മുന്‍പ് തിരുവങ്ങാട്ടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും കാമുകനൊപ്പം മുങ്ങിയിരുന്നു. ഭര്‍തൃമതികളുടെ ഒളിച്ചോട്ടം ബന്ധപ്പെട്ട കുടുംബങ്ങളിലും കുട്ടികളിലും വരുത്തുന്ന മാനസിക സംഘര്‍ഷങ്ങള്‍ അസഹനീയമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Arrest, Thalassery, Women, Love, Police, Court, Prison, Woman Arrested for Abandoning her Children
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനാല്‍ കമിതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് പുന്നോല്‍ ഹുസ്സന്‍മെട്ടയിലെ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചായിരുന്നു യുവതിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്.
പരാതിയുള്ളതിനാല്‍ യുവതി കഴിഞ്ഞ ദിവസം കാമുകനൊപ്പം പോലീസില്‍ ഹാജരായതോടെ സ്റ്റേഷന്‍ പരിസരത്ത് ഭര്‍തൃവീട്ടുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷ സാധ്യതയുണ്ടാക്കിയെങ്കിലും പോലീസ് ഇടപെട്ട് പ്രശ്നങ്ങള്‍ ഒഴിവാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പമാണ് പോയത്.
ഇതിന് രണ്ടു ദിവസം മുന്‍പ് തിരുവങ്ങാട്ടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും കാമുകനൊപ്പം മുങ്ങിയിരുന്നു. ഭര്‍തൃമതികളുടെ ഒളിച്ചോട്ടം ബന്ധപ്പെട്ട കുടുംബങ്ങളിലും കുട്ടികളിലും വരുത്തുന്ന മാനസിക സംഘര്‍ഷങ്ങള്‍ അസഹനീയമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.