Found Dead | പയ്യന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയേയും വീട് നോക്കാന്‍ ഏല്‍പ്പിച്ച യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി
May 5, 2024, 12:50 IST
പയ്യന്നൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയെ നടുക്കി പയ്യന്നൂരിലെ ഇരട്ട മരണം. യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. യാത്ര കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിനോദയാത്ര പോകുന്നതിനാല്‍ വീട് നോക്കാന്‍ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദിനെയായിരുന്നു ഏല്‍പ്പിച്ചത്. സുദര്‍ശന്‍ പ്രസാദിനെയാണ് കുറ്റൂരിനടുത്ത് ഇരൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുളും തമ്മില്‍ കിലോമീറ്ററുകളോളം ദൂരമുണ്ട്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പയ്യന്നൂര്‍ പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

Keywords: Woman and Man Found Dead in Payyanur, Kannur, News, Dead Body, Police, Postmortem, Investigation, Medical College, Woman, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.