യുവതിയേയും മകനേയും വെട്ടേറ്റ നിലയിൽ കണ്ടെത്തി: ഭർത്താവ് അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തേഞ്ഞിപ്പലം: (www.kvartha.com 30.05.2021) ഉറങ്ങിക്കിടന്ന ഭാര്യയും ആറ് വയസുള്ള കുഞ്ഞും വെട്ടേറ്റ നിലയിൽ. സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പ്രിയേഷിനെ (43)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ശനിയാഴ്ച പുലര്‍ചെ 1.30ന് ശേഷമാണ് സംഭവം.

സിന്ധു (40), മകന്‍ അഭിരാം (6) എന്നിവരെയാണ് വെട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കിടന്നുറങ്ങുന്ന മുറിയില്‍ വെച്ചു സിന്ധുവിനെ ദേഹമാസകലം ഭർത്താവ് പ്രിയേഷ് വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. കൂടെ കിടക്കുകയായിരുന്ന മകന്‍ അഭിരാമിനെയും വെട്ടി പരിക്കേല്‍പ്പിച്ചുവെന്നും പരിക്കേറ്റ മകൻ ഓടി പുറത്തിറങ്ങി അയല്‍വാസികളോട് വിവരം പറയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Aster mims 04/11/2022

യുവതിയേയും മകനേയും വെട്ടേറ്റ നിലയിൽ കണ്ടെത്തി: ഭർത്താവ് അറസ്റ്റിൽ

ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയില്‍ ഹാജരാക്കി.

Keywords:  News, Stabbed, Attack, Kerala, State, Kozhikode, Arrest, Arrested, Police, Case, Woman and boy found attacked: man arrested.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script