Allegations | 'ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു'; സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ വീട്ടമ്മ
Jun 27, 2023, 22:09 IST
കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി നല്‍കിയ പ്രശാന്ത് ബാബു തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് വീട്ടമ്മയുടെ ആരോപണം. കണ്ണോത്തുംചാല്‍ സ്വദേശിനി സത്യവതി എന്ന സ്ത്രീയാണ് മാധ്യമങ്ങളോട് ആരോപണം ഉന്നയിച്ചത്.
തന്റെ മകള്‍ക്ക് സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണകളായാണ് 15 ലക്ഷം രൂപ നല്‍കിയെന്ന് സത്യവതി പറയുന്നു. എന്നാല്‍ തൊഴിലിന് വേണ്ടി വാങ്ങിയ പണമോ ജോലിയോ നല്‍കാതെ പ്രശാന്ത് ബാബു വഞ്ചിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പല തവണ കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സത്യവതി ആരോപിച്ചു.
'മകള്‍ രമ്യക്കാണ് ജോലിവാഗ്ദാനം ചെയ്തത്. പ്രശാന്ത് ബാബുവിന്റെ ബന്ധുമുഖേനയായിരുന്നു താൻ പരിചയപ്പെട്ടത്. 2018ലാണ് സംഭവം നടന്നത്. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. രണ്ടുലക്ഷം രൂപ തവണകളായി പ്രശാന്ത് ബാബു നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ അതു തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ലഭിച്ചില്ല', സത്യവതി പറഞ്ഞു.

Keywords: Kerala, News, Kannur, Sudhakaran, Politics, Woman, Political Party, Controversy, Woman against Prashant Babu who made allegations against Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.