സാക്ഷികളുടെ മൊഴിമാറ്റം ഗൗരവമായെടുക്കണം: മന്ത്രി കെ.സി. വേണുഗോപാല്‍

 


കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ പ്രധാന സാക്ഷികളും യൂത്ത് ലീഗ് പ്രവര്‍ത്തകരുമായ അള്ളാംകുളത്തെ പുതിയപുരയില്‍ മുഹമ്മദ് സാബിര്‍, കപ്പാലം പഴയപുരയില്‍ അബു എന്നിവര്‍ മൊഴി മാറ്റിയതു സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍. ഇരുവരും മൊഴിമാറ്റാനിടയായ സാഹചര്യത്തെക്കുറിച്ചു സര്‍ക്കാര്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച കാലത്ത് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഷൂക്കൂര്‍ വധക്കേസില്‍ നല്ലരീതിയില്‍ അന്വേഷണം നടത്തിയിരുന്നു. രാഷ്ട്രീയ അക്രമക്കേസുകളില്‍ സാക്ഷികള്‍ ഇത്തരത്തില്‍ മാഴി മാറ്റുന്നതു നിസാര കാര്യമല്ല. ഭാവിയില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതിന് ഇത്തരം സംഭവങ്ങള്‍ തിരിച്ചടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാക്ഷികളുടെ മൊഴിമാറ്റം ഗൗരവമായെടുക്കണം: മന്ത്രി കെ.സി. വേണുഗോപാല്‍
കെ. സുധാകരന്‍ എം.പി. സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന വാര്‍ത്തയെക്കുറിച്ചു വ്യക്തമായി പ്രതികരിക്കാന്‍ മന്ത്രി വേണുഗോപാല്‍ തയാറായില്ല. എം.പി.യുടെ വിവാദപരമാര്‍ശമുള്ള പത്രസമ്മേളനം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു.

സുധാകരന്റെ പരാമര്‍ശം സംസ്‌കാരശൂന്യമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. സുധാകരന്‍ മാപ്പുപറയണമെന്ന് എ.ഐ.സി.സി. സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സുധാകരനെതിരെയുള്ള പ്രതിഷേധം ആളികത്തുകയാണ്.

Keywords:  Shukur murder, Kannur, Kerala, Surianelli Case, Witness, K.C. Venugopa, Government, K. Sudhakaran M.P, V.S. Achuthanandan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia