സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന് ജന്‍മം നല്‍കി പാലക്കാട് സ്വദേശിനി; കരുതലോടെ ആരോഗ്യവകുപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.05.2020) സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി റീന തോംസണ്‍ നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എല്ലാവിധ സുരക്ഷാ മുന്‍കരുതലോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പാലക്കാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു 28കാരിയായ റീനയുടെ കടിഞ്ഞൂല്‍ പ്രസവം.

സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന റീന കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് പദ്ധതി പ്രകാരം വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭര്‍ത്താവ് തോംസണ്‍ നാട്ടിലായിരുന്നതിനാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് വെളുപ്പിന് മൂന്നു മണിയോടെ പാലക്കാട്ടെ വീട്ടിലെത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവലക്ഷണങ്ങള്‍ കാണിച്ചു.

സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന് ജന്‍മം നല്‍കി പാലക്കാട് സ്വദേശിനി; കരുതലോടെ ആരോഗ്യവകുപ്പ്

തുടര്‍ന്ന് പാലക്കാട് ജില്ലാ റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജയന്തി ടി കെ യുടെ നിര്‍ദേശപ്രകാരം റീനയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഡോ. സോനയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കായി അവരുടെ സ്രവം ശേഖരിക്കുകയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

പിന്നീട് റീനയെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖപ്രസവത്തിനായി കാത്തെങ്കിലും രാവിലെ 11.53 ന് സിസേറിയനിലൂടെ 2.9 കിലോ ഭാരമുള്ള ആണ്‍കുഞ്ഞിനെ പുറത്തെടുത്തു. മേയ് 22-നായിരുന്നു റീനയ്ക്ക് പ്രസവദിനമെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് സിസേറിയന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഗൈനക്കോളജിസ്റ്റ് ഡോ. സിന്ധു, അനസ്തീഷിസ്റ്റ് ഡോ. പ്രശാന്ത് നായര്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords:  Within hours of arriving in Saudi Woman hailing from Palakkad delivered, Thiruvananthapuram, News, Pregnant Woman, Nurse, Airport, Flight, hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia