ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക: ജൂലൈ 6ന് സംസ്ഥാനത്ത് ജനകീയ സമരദിനമായി ആചരിക്കുമെന്ന് എസ് ഡി പി ഐ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.07.2020) കോവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളെ ഇന്ധന വില വര്‍ധനവിലൂടെ വീണ്ടും ദിനംപ്രതി കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിനെതിരെ ജൂലൈ ആറിന് സംസ്ഥാനത്ത് ജനകീയ സമരദിനമായി ആചരിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.

'രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോദി സര്‍ക്കാരിനെതിരെ എസ് ഡി പി ഐ സമരദിനം' എന്ന തലക്കെട്ടില്‍ പഞ്ചായത്തു തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നെന്ന പേരിലാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിച്ച് ബി ജെ പി സര്‍ക്കാര്‍ കൊള്ളയടി തുടരുന്നത്.

ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക: ജൂലൈ 6ന് സംസ്ഥാനത്ത് ജനകീയ സമരദിനമായി ആചരിക്കുമെന്ന് എസ് ഡി പി ഐ

അതേസമയം, രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞപ്പോഴാകട്ടെ റോഡ് സെസും എക്‌സൈസ് തീരുവയും വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകുല്യം ജനങ്ങള്‍ക്കു നല്‍കാതെ കൈവശപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍. മൂന്നു മാസത്തിലധികമായി തുടരുന്ന ലോക്ഡൗണില്‍ രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുകയാണ്. തൊഴിലും ഉപജീവനമാര്‍ഗവും തടസപ്പെട്ട് കോടിക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണ്.

ഇന്ധന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വലിയ വിലക്കയറ്റത്തിന് ഇടയാക്കും. പ്രളയമുള്‍പ്പെടെയുള്ള കാലവര്‍ഷ കെടുതിയില്‍ പല സംസ്ഥാനങ്ങളും അതീവ ഗുരുതര സാഹചര്യത്തിലാണുള്ളത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതേയുള്ളൂ.

ഈ സാഹചര്യത്തില്‍ ഇന്ധന വിലവര്‍ധനവും അതുമൂലമുള്ള വിലക്കയറ്റവും കൊടിയ പട്ടിണിയിലേക്ക് ജനങ്ങളെ തള്ളിവിടും. അനുദിനം ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും മജീദ് ഫൈസി മുന്നറിയിപ്പു നല്‍കി.

Keywords:  Withdrawal of Fuel Price: July 6 is the People's Strike Day in the state, Thiruvananthapuram, News, Politics, SDPI, Strike, Leaders, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia