IUML Rally l 'ഇന്‍ഡ്യയെ വീണ്ടെടുക്കുവാന്‍ ഇന്‍ഡ്യയോടൊപ്പം'; മുസ്ലിം ലീഗ് ദേശ രക്ഷായാത്ര ജനുവരി 25 മുതല്‍
Dec 14, 2023, 21:32 IST
കണ്ണൂര്‍: (KVARTHA) 'ഇന്‍ഡ്യയെ വീണ്ടെടുക്കുവാന്‍ ഇന്‍ഡ്യയോടൊപ്പം' എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്ലിം ലീഗ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശരക്ഷാ യാത്ര നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ് ജെനറല്‍ സെക്രടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കേന്ദ്ര - കേരള ജനവിരുദ്ധ സര്‍കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാണിക്കുവാനും ആര്‍ എസ് എസ് വര്‍ഗീയ നയങ്ങള്‍ നടപ്പിലാക്കി രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ത്ത് ഭരണം നടത്തുന്ന ബിജെപിയില്‍ നിന്നും ഇന്‍ഡ്യയെ വീണ്ടെടുക്കുവാനുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടുവാനും നടത്തുന്ന ദേശ രക്ഷായാത്ര 2024 ജനുവരി 25ന് ആരംഭിച്ച് ഫെബ്രുവരി മൂന്നിന് സമാപിക്കും.
ജില്ലയിലെ എല്ലാ പഞ്ചായത് -മുന്‍സിപല്‍ - മേഖലാ പ്രദേശങ്ങളിലൂടെയും യാത്ര പര്യടനം നടത്തും. ജനുവരി 25ന് പയ്യന്നൂരില്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ യാത്രയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. ഇതു സംബന്ധിച്ച് കണ്ണൂര്‍ ബാഫഖി തങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജെനറല്‍ സെക്രടറി കെടി സഹദുള്ള സ്വാഗതംപറഞ്ഞു. ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ കെ എ ലത്വീഫ്, വിപി വമ്പന്‍, കെപി ത്വാഹിര്‍, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി, തിരുവട്ടൂര്‍, ടിഎ തങ്ങള്‍, എംപി മുഹമ്മദലി, മഹമൂദ്, അള്ളാംകുളം, എന്‍കെ റഫീഖ് മാസ്റ്റര്‍, ബികെ അഹ്‌മ ദ് എന്നിവര്‍ പ്രസംഗിച്ചു.
പിപിഎ സലാം, പി കെ ശാഹുല്‍ ഹമീദ്, എകെ അബൂട്ടി ഹാജി, ഇപി ശംസുദ്ദീന്‍, പികെ കുട്ട്യാലി, കെപി മുഹമ്മദലി മാസ്റ്റര്‍, ഷകീര്‍ മൗവഞ്ചേരി, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, എം എം മജീദ്, കെ വി റശീദ്, പി വി അബ്ദുല്ല മാസ്റ്റര്‍ ,മുസ്തഫ കൊടിപ്പൊയില്‍, കെകെ അശ്‌റഫ്, ഇഖ് ബാല്‍ കോയിപ്ര, പിടിഎ കോയ മാസ്റ്റര്‍, ടിഎന്‍എ ഖാദര്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
കേന്ദ്ര - കേരള ജനവിരുദ്ധ സര്‍കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാണിക്കുവാനും ആര്‍ എസ് എസ് വര്‍ഗീയ നയങ്ങള്‍ നടപ്പിലാക്കി രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ത്ത് ഭരണം നടത്തുന്ന ബിജെപിയില്‍ നിന്നും ഇന്‍ഡ്യയെ വീണ്ടെടുക്കുവാനുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടുവാനും നടത്തുന്ന ദേശ രക്ഷായാത്ര 2024 ജനുവരി 25ന് ആരംഭിച്ച് ഫെബ്രുവരി മൂന്നിന് സമാപിക്കും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജെനറല്‍ സെക്രടറി കെടി സഹദുള്ള സ്വാഗതംപറഞ്ഞു. ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ കെ എ ലത്വീഫ്, വിപി വമ്പന്‍, കെപി ത്വാഹിര്‍, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി, തിരുവട്ടൂര്‍, ടിഎ തങ്ങള്‍, എംപി മുഹമ്മദലി, മഹമൂദ്, അള്ളാംകുളം, എന്‍കെ റഫീഖ് മാസ്റ്റര്‍, ബികെ അഹ്‌മ ദ് എന്നിവര്‍ പ്രസംഗിച്ചു.
പിപിഎ സലാം, പി കെ ശാഹുല്‍ ഹമീദ്, എകെ അബൂട്ടി ഹാജി, ഇപി ശംസുദ്ദീന്‍, പികെ കുട്ട്യാലി, കെപി മുഹമ്മദലി മാസ്റ്റര്‍, ഷകീര്‍ മൗവഞ്ചേരി, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, എം എം മജീദ്, കെ വി റശീദ്, പി വി അബ്ദുല്ല മാസ്റ്റര്‍ ,മുസ്തഫ കൊടിപ്പൊയില്‍, കെകെ അശ്‌റഫ്, ഇഖ് ബാല്‍ കോയിപ്ര, പിടിഎ കോയ മാസ്റ്റര്‍, ടിഎന്‍എ ഖാദര്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
Keywords: 'With India to reclaim India'; Muslim League Desa Rakshayatra from January 25, Kannur, News, Muslim League, Inauguration, Rally, Politics, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.