ലോക ഹൃദയദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസ്റ്റര്‍ മിംസ് സൈക്ലിംഗ് ചലെഞ്ച് വിജയികളെ പ്രഖ്യാപിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 17.10.2021) ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലികറ്റ് ബൈകേഴ്‌സ് ക്ലബും  സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗ് ചലെഞ്ചില്‍ അബൂബകര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1162.96 കി മീ സഞ്ചരിച്ചാണ് അബൂബകര്‍ ഒന്നാം സ്ഥാനം നേടിയത്. നിധിന്‍ ചെലവൂര്‍ (996.68 കി മീ), നിഖില്‍ ടി. സി (963.14 കി. മീ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
Aster_MIMS
   
ലോക ഹൃദയദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസ്റ്റര്‍ മിംസ് സൈക്ലിംഗ് ചലെഞ്ച് വിജയികളെ പ്രഖ്യാപിച്ചു

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തിന് സൈക്ലിംഗ് പോലുള്ള വ്യായാമ മുറകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാഴ്ച നീണ്ടുനിന്ന സൈക്ലിംഗ് ചലെഞ്ച് സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ശഫീഖ് മാട്ടുമ്മല്‍ വിജയികളെ പ്രഖ്യാപിച്ചു. 

ആസ്റ്റര്‍ ഗ്രൂപ് കേരള ആൻഡ് ഒമാന്‍ ക്ലസ്റ്റര്‍ മേധാവി ഫര്‍ഹാന്‍ യാസിന്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അനില്‍ ജോസ്, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍,  കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോ. സല്‍മാന്‍ സ്വലാഹുദ്ദീന്‍, ഡോ. അനില്‍ സലീം, ഡോ. ബിജോയ് കെ, ഡോ. സുദീപ് കോശി കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords:  Kozhikode, Kerala, News, Hospital, Competition, Cycle, Winner, Winners of the Aster Mims Cycling Challenge announced.


< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia