ലോക ഹൃദയദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസ്റ്റര്‍ മിംസ് സൈക്ലിംഗ് ചലെഞ്ച് വിജയികളെ പ്രഖ്യാപിച്ചു
Oct 17, 2021, 17:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 17.10.2021) ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലികറ്റ് ബൈകേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗ് ചലെഞ്ചില്‍ അബൂബകര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1162.96 കി മീ സഞ്ചരിച്ചാണ് അബൂബകര്‍ ഒന്നാം സ്ഥാനം നേടിയത്. നിധിന്‍ ചെലവൂര്‍ (996.68 കി മീ), നിഖില്‍ ടി. സി (963.14 കി. മീ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തിന് സൈക്ലിംഗ് പോലുള്ള വ്യായാമ മുറകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാഴ്ച നീണ്ടുനിന്ന സൈക്ലിംഗ് ചലെഞ്ച് സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ശഫീഖ് മാട്ടുമ്മല്‍ വിജയികളെ പ്രഖ്യാപിച്ചു.
ആസ്റ്റര്‍ ഗ്രൂപ് കേരള ആൻഡ് ഒമാന്‍ ക്ലസ്റ്റര്‍ മേധാവി ഫര്‍ഹാന്‍ യാസിന്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അനില്‍ ജോസ്, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോ. സല്‍മാന്‍ സ്വലാഹുദ്ദീന്‍, ഡോ. അനില്‍ സലീം, ഡോ. ബിജോയ് കെ, ഡോ. സുദീപ് കോശി കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kozhikode, Kerala, News, Hospital, Competition, Cycle, Winner, Winners of the Aster Mims Cycling Challenge announced.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

