Thomas Isaac | തോമസ് ഐസക്ക് 'കേരള കെജ്രിവാളാകുമോ'? തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ സിപിഎമ്മിന് വെല്ലുവിളിയായി ഇ ഡി
Mar 29, 2024, 11:28 IST
/ ഭാമനാവത്ത്
കൊച്ചി: (KVARTHA) അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റോടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പിടിമുറുക്കിയ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ വട്ടമിട്ടു പറക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണ ചൂടിനിടെ സി.പി.എമ്മിനും വെല്ലുവിളിയാകുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ് ഐസക്ക്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പത്തനംതിട്ടയിൽ നടക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി എൻ.ഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി എന്നിവരുമായി മത്സരിച്ചു ജയിക്കാൻ വിയർപ്പൊഴുക്കുകയാണ് ധനകാര്യ വിദഗ്ദ്ധനായ തോമസ് ഐസക്ക്. എന്നാൽ മസാല ബോണ്ടു വിഷയത്തിൽ അറസ്റ്റുണ്ടായാൽ തെരഞ്ഞെടുപ്പിൽ ഐസക്കിന് നേട്ടമുണ്ടാവുമെങ്കിലും സി.പി.എമ്മിന് സംസ്ഥാന വ്യാപകമായി അതു ക്ഷീണം ചെയ്തേക്കാം.
ഏഴു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടും വെല്ലുവിളിച്ചു കൊണ്ടു ഐസക്ക് നടക്കുന്നത് അറസ്റ്റു ചെയ്യുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. കേരള കെജ്രിവാളായി മാറി ജയിലിൽ കിടന്നാൽ സി.പി.എമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാളായി ഐസക്ക് മാറിയേക്കാം. മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഏഴാം തവണ ഇഡി സമൻസ് അയച്ചതോടെ ഹൈക്കോടതിയിൽ ഹര്‍ജി നൽകി ഇ.ഡിക്കെതിരെ നിയമപോരാട്ടം നടത്തുന്ന തോമസ് ഐസക്കിനെ അത്ര പെട്ടെന്ന് അറസ്റ്റു ചെയ്യാൻ ഇ.ഡി മുതിരില്ലെന്ന വിലയിരുത്തലുമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാൻ തോമസ് ഐസകിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം. ഇ ഡിയുടെ നടപടി കോടതിയോടുള്ള അനാദരവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് താനെന്നും ഹര്‍ജിയിൽ ഐസക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇ ഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ടെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നും ഐസക് ഹര്‍ജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ അറസ്റ്റിലേക്ക് ഇഡി നീങ്ങുമ്പോൾ മറ്റൊരു നേതാവ് കൂടി അകത്താവുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുൻപോ പിൻപോ ഉണ്ടാകാൻ സാധ്യതയുള്ള കോളിളക്കത്തിന് കാതോർത്തു നിൽക്കുകയാണ് രാഷ്ട്രീയ കേരളം.
Keywords: News, Kerala, Kochi, Thomas Isaac, Politics, Election, CPM, LDF, UDF, Candidate, Court, Lok Sabha Election, Will Thomas Isaac become 'Kerala Kejriwal'?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.