Suresh Gopi | തന്നെ വരത്തനെന്ന് വിളിക്കാന്‍ വടക്കുള്ളവര്‍ക്ക് കുറച്ച് കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് സുരേഷ് ഗോപി; താരം കണ്ണൂരില്‍ നിന്നും ലോക് സഭയിലേക്ക്?
Sep 23, 2023, 06:53 IST
കണ്ണൂര്‍: (www.kvartha.com) തന്നെ വരത്തനെന്നു വിളിക്കാന്‍ വടക്കുള്ളവര്‍ക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കുറച്ചുകാലം കഴിഞ്ഞാല്‍ താന്‍ കണ്ണൂരുകാരുടെ സ്വന്തമായി വരാന്‍ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരില്‍ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയുടെ ഈ പ്രസ്താവന.
ലോക്‌സഭയിലേക്ക് കണ്ണൂരില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ ഈ പ്രഖ്യാപനം. സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയിലൂടെ താരം കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്.
കേരളത്തില്‍ വര്‍ഷങ്ങളോളം പാര്‍ടിക്ക് വേണ്ടി പണിയെടുത്തവര്‍ക്കൊന്നും കിട്ടാത്ത സൗഭാഗ്യങ്ങളാണ് ചുരുങ്ങിയ കാലയളവില്‍ തന്നെ താരത്തിന് ലഭിച്ചത്. ഇതില്‍ നേതാക്കള്‍ അസ്വസ്ഥരാണെന്നാണ് അറിയുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ചയാളാണ് ഞാന്‍. രണ്ടര വയസ്സായപ്പോള്‍ ആച്ഛന്റെ നാടായ കൊല്ലത്തേക്കു കൊണ്ടുപോയി. അവിടെയാണ് പഠിച്ചതും വളര്‍ന്നതും. പിന്നീട് ഒരു തൊഴില്‍ തേടി ചെന്നൈയിലേക്കു പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലുവര്‍ഷത്തെ അല്ലലുകള്‍ക്കും വ്യാകുലതകള്‍ക്കും ഇടയിലാണ് കരിയര്‍ നട്ടുവളര്‍ത്തിയത്.
ഇന്ന് അതു നിങ്ങള്‍ക്കൊരു തണല്‍മരമായി കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു വളം നല്‍കി വേരുറപ്പിച്ചത് ചെന്നൈയാണ്. ഭാര്യ വീടുള്ള തിരുവനന്തപുരത്താണ് 33 വര്‍ഷമായി ജീവിതം. തലസ്ഥാന നഗരിയില്‍നിന്നു തീര്‍ത്തും ഒരു തെക്കനെ വേണമെങ്കില്‍ കുറച്ചു കാലത്തേക്ക് കൂടി നിങ്ങള്‍ക്ക് വരത്തന്‍ എന്ന പേര് ചാര്‍ത്തി തരാന്‍ അവസരമുണ്ട്. അതുകഴിഞ്ഞാല്‍ നിങ്ങളുടെ സ്വന്തമാളായി ഞാന്‍ വളര്‍ന്നു വരികയാണെങ്കില്‍ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും- എന്നും സുരേഷ് ഗോപി പറഞ്ഞു.

Keywords: Will Suresh Gopi Contest from Kannur In Loksabaha Eection?, Kannur, News, Suresh Gopi, Lok Sabha Election, Candidate, BJP, Politics, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.