Politics | സജി മഞ്ഞക്കടമ്പൻ കടുത്തുരുത്തിയിൽ മോൻസിനെതിരെ സ്ഥാനാർത്ഥിയാകുമോ?
Apr 9, 2024, 15:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ മിന്റാ മരിയ തോമസ്
(KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡൻ്റും കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പൻ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് യു.ഡി.എഫ് വിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ നിനച്ചിരിക്കാതെ കോട്ടയം ജില്ലാ യു.ഡി.എഫിന് കിട്ടിയ അടി ആയിരുന്നു സജിയുടെ രാജി. കെ.എം.മാണി അന്തരിച്ച് ജോസ്.കെ.മാണിയും പി.ജെ.ജോസഫും തമ്മിൽ പാർട്ടി പിടിക്കാനുള്ള അധികാരവടംവലി രൂക്ഷമായപ്പോൾ പി.ജെ.ജോസഫിനു വേണ്ടി എല്ലാ ഒത്താശകളും ചെയ്തു കൊടുത്ത് അംഗീകാരം പോലുമില്ലാത്ത ജോസഫ് ഗ്രൂപ്പിനെ യു.ഡി.എഫിൻ്റെ ഒരു കക്ഷണമായി നിർത്തുന്നതിൽ ഏറ്റവും അധികം പ്രയത്നിച്ച വ്യക്തി സജി മഞ്ഞക്കടമ്പൻ ആയിരുന്നു. ഒരു പക്ഷേ, ഇന്നത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെക്കാൾ യു.ഡി.എഫ് പാരമ്പര്യം അവകാശപ്പെടാവുന്നതും സജി മഞ്ഞക്കടമ്പനു തന്നെ ആണ്.
കേരളാ കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയപ്പോഴും ജോസഫിൻ്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസിനെ അതിൽ പിടിച്ച് നിർത്താൻ കോട്ടയം ജില്ലയിൽ പ്രയത്നിച്ച ഏക നേതാവ് സജി മഞ്ഞക്കടമ്പൻ തന്നെ ആയിരുന്നു. നിലവിലെ കോട്ടയത്തുനിന്നുള്ള യു.ഡി.എഫ് പാർലമെൻ്റ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജ് യു.ഡി.എഫിന് എന്ത് സംഭാവനയാണ് നൽകിയതെന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് സംശയമുണ്ട്. കേരളാ കോൺഗ്രസ് ജോസ്.കെ.മാണിയുടെയും ജോസഫിൻ്റെയും പേരിൽ രണ്ടായി പിളരുമ്പോൾ ഫ്രാൻസിസ് ജോർജ് ഇടതുമുന്നണിയിൽ ആയിരുന്നു. ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടി ഉണ്ടാക്കി എൽ.ഡി.എഫിൻ്റെ ഘടകകക്ഷിയായി നിലകൊള്ളുകയായിരുന്നു. പിന്നീടാണ് അദ്ദേഹം മാത്രം ജോസഫ് ഗ്രൂപ്പിൽ ലയിച്ചത്.
കൂടാതെ ഫ്രാൻസിസ് ജോർജ് വളരെക്കാലമായി ഇടതുമുന്നണിയ്ക്കു വേണ്ടി ആണ് പ്രവർത്തിച്ചിട്ടുള്ളത്. പലപ്പോഴും അദേഹം ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇടുക്കിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ വിജയിച്ച് എം.പി ആകുകയും ചെയ്തു. ഒടുവിൽ കോൺഗ്രസിലെ പി.ടി.തോമസിനോട് ആണ് അദ്ദേഹം ഇടുക്കിയിൽ പരാജയപ്പെട്ടത്. പിന്നീട് ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നും ഫ്രാൻസിസ് ജോർജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അവിടെ റോഷി അഗസ്റ്റിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോൾ എന്തുകൊണ്ടും യു.ഡി.എഫ് പാരമ്പര്യം സജി മഞ്ഞക്കടമ്പന് അവകാശപ്പെട്ടതാണ്. ശരിക്കും കോട്ടയം ജില്ലയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ലോക് സഭയിലേയ്ക്ക് മത്സരിക്കേണ്ടതും മഞ്ഞക്കടമ്പൻ തന്നെ ആയിരുന്നു.
കാര്യം എല്ലാം കണ്ടു കഴിഞ്ഞപ്പോൾ തന്നെ കറിവേപ്പില പോലെ തള്ളുന്നു എന്നതാണ് മഞ്ഞക്കടമ്പൻ്റെ വാദം. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ എം.എൽ.എ ആയ മോൻസ് ജോസഫ് ഏകപക്ഷീയമായി പെരുമാറുന്നു, ജില്ലാ പ്രസിഡൻ്റും മുന്നണി ചെയർമാനുമായ തന്നെ ഒരു കാര്യത്തിലും അടുപ്പിക്കുന്നില്ലെന്നുമാണ് മഞ്ഞക്കടമ്പൻ പറയുന്നത്. പാർട്ടിയിൽ നിന്ന് രാജിവെച്ച മഞ്ഞക്കടമ്പൻ്റെ അടുത്ത നീക്കം എന്തെന്ന് അദേഹം വ്യക്തമാക്കുന്നില്ലെങ്കിലും മാതൃസംഘടനയായ ജോസ്.കെ.മാണി നയിക്കുന്ന കേരളാ കോൺഗ്രസ് എമ്മിലേക്കാണെന്നാണ് സൂചന. തീർച്ചയായും അങ്ങനെയൊരു സാധ്യത തള്ളിക്കളയാവുന്നതല്ല. സജി മഞ്ഞക്കടമ്പൻ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ എത്തിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയമസഭാമണ്ഡലത്തിൽ നിലവിലെ യു.ഡി.എഫ് എം.എൽ.എ മോൻസ് ജോസഫിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കരുതുന്നവരും ഏറെയാണ്.
നിലവിൽ എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നൽകിയിരിക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. മാണി ഗ്രൂപ്പിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ഇത്. ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ കടുത്തുരുത്തി മണ്ഡലം എൽ.ഡി.എഫിന് അനുകൂലമാക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. ആ നിലയ്ക്ക് സജി മഞ്ഞക്കടമ്പൻ ജോസ്.കെ.മാണി വിഭാഗത്തിൽ എത്തിയാൽ സജിയ്ക്ക് നറുക്ക് വീഴുമോ ഈ കടുത്തുരുത്തി? മഞ്ഞക്കടമ്പന് മോൻസിനോട് പകരം വീട്ടാനുമാവും. എന്തായാലും അതിന് ഇനിയും സമയമുണ്ട്. എല്ലാം കാത്തിരുന്ന് കാണുക തന്നെ.
Keywords: News, Malayalam News, Kottayam, Lok Sabha Election, Congress, Politics, UDF, Saji Manjakadambil, Will Saji Manjakadambil be a candidate against Mons Joseph in Kaduthuruthy?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.