ഗതാഗത വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കും: മന്ത്രി ആര്യാടന് മുഹമ്മദ്
Jul 13, 2012, 15:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഗതാഗത വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ അഞ്ചാമത് ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് കാലാനുസ്യതമായി പുന:സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഏഴ് പുതിയ സബ് ആര്.ടി.ഒ. ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ചു. റോഡ് സുരക്ഷ അതോറിറ്റി ആക്ട് 2001 ല്‍ നിലവില്‍ വന്നെങ്കിലും അതനുസരിച്ചുളള പ്രവര്‍ത്തനം വേവിധം പൂര്‍ത്തികരിക്കാനായിട്ടില്ല.
ചേര്‍ത്തല മുതല്‍ കളിയിക്കാവിള വരെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ രണ്ടര കോടി ചെലവില്‍ പദ്ധതി നടപ്പിലാക്കും. തുടര്‍ന്ന് മണ്ണുത്തി മുതല്‍ മഞ്ചേശ്വരംവരെയും ഈ സംവിധാനം ഏര്‍പ്പെടുത്തും. റോഡ് സുരക്ഷ ശക്തമാക്കാനും നിയമലംഘനം തടയാനും ഇത് സഹായമാകും. വാഹന ടെസ്റ്റിങ്ങ് കമ്പ്യൂട്ടര്‍വല്‍ക്കരണം കോഴിക്കോട് നിലവില്‍വന്നു. ത്യശ്ശൂര്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഈവര്‍ഷം തന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തും. ഡ്രൈവിങ്ങ് ടെസ്റ്റ് കമ്പ്യൂട്ടര്‍വല്‍ക്കരണം ത്യശ്ശൂര്, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പേരൂര്‍ക്കട എസ്.എ.പി. ഗ്രൗില്‍ നടന്ന പരേഡില്‍ ഗതാഗത വകുപ്പ് കമ്മീഷണര്‍ കെ.എസ്. ബാല സുബ്രഹമണ്യം, ഇന്റലിജന്റസ് എ.ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, എ.ഡി.ജി.പി. ചന്ദ്രശേഖരന്, ഐ.ജി (ട്രെയിനിംഗ്) ജോസ് ജോര്‍ജ്ജ്, ജോയിന്റ് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍മാരായ അലക്സ് പോള്‍, സെയ്ദ് മുഹമ്മദ്, ട്രെയിനിങ്ങ് എസ്.പി. ഗോപി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.കെ.സ്റ്റീഫന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. 77 പേരാണ് പുതിയ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലന മികവിന് എന്‍.വി.അരുണ്‍, എസ്.ദിനേശ് എന്നിവര്‍ക്ക് മന്ത്രി ആര്യാടന് മുഹമ്മദ് മെഡലുകള്‍ സമ്മാനിച്ചു.

Keywords: Kerala, Thiruvananthapuram, Minister Aryadan Muhammed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.