ഗതാ­ഗ­ത­ വ­കു­പ്പിലെ സ്റ്റാഫ് പാറ്റേണ്‍ പുതു­ക്കും: മന്ത്രി ആര്യാ­ടന്‍ മുഹ­മ്മദ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗതാ­ഗ­ത­ വ­കു­പ്പിലെ സ്റ്റാഫ് പാറ്റേണ്‍ പുതു­ക്കും: മന്ത്രി ആര്യാ­ടന്‍ മുഹ­മ്മദ്
തി­രു­വ­ന­ന്ത­പുരം: ഗതാ­ഗത വകു­പ്പിലെ സ്റ്റാഫ് പാറ്റേണ്‍ പുതു­ക്കു­മെന്ന് മന്ത്രി ആര്യാ­ടന്‍ മുഹ­മ്മദ് അറി­യിച്ചു. അസി­സ്റ്റന്റ് മോട്ടോര്‍ വെഹി­ക്കിള്‍ ഇന്‍സ്‌പെ­ക്ടര്‍മാ­രുടെ അഞ്ചാ­മത് ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീ­ക­രിച്ച് സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം. വകുപ്പ് കാലാ­നു­സ്യ­ത­മായി പുന:­സംഘ­ടി­പ്പി­ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേ­ശി­ക്കുന്നു. ഏഴ് പുതിയ സബ് ആര്‍.ടി.ഒ. ഓഫീസ് തുട­ങ്ങാന്‍ തീരു­മാ­നിച്ചു. റോഡ് സുരക്ഷ അതോ­റിറ്റി ആക്ട് 2001 ല്‍ നിലവില്‍ വന്നെ­ങ്കിലും അത­നു­സ­രി­ച്ചു­ളള പ്രവര്‍ത്തനം വേ­­വിധം പൂര്‍ത്തി­ക­രി­ക്കാ­നാ­യി­ട്ടില്ല.

ചേര്‍ത്തല മുതല്‍ കളി­യി­ക്കാ­വിള വരെ നിരീ­ക്ഷണ ക്യാ­മറ സ്ഥാപി­ക്കാന്‍ രണ്ടര ­കോടി ചെല­വില്‍ പദ്ധതി നട­പ്പി­ലാക്കും. തുടര്‍ന്ന് മണ്ണുത്തി മുതല്‍ മഞ്ചേ­ശ്വരംവരെയും ഈ സംവി­ധാനം ഏര്‍പ്പെ­ടുത്തും. റോഡ് സുരക്ഷ ശക്ത­മാ­ക്കാനും നിയ­മ­ലംഘനം തട­യാനും ഇത് സഹാ­യ­മാകും. വാഹ­ന ടെ­സ്റ്റി­ങ്ങ് കമ്പ്യൂ­ട്ടര്‍വല്‍ക്ക­രണം കോഴി­ക്കോട് നിലവില്‍വന്നു. ത്യ­ശ്ശൂര്‍, എറ­ണാ­കു­ളം, തിരുവ­ന­ന്ത­പുരം ജില്ല­ക­ളില്‍ ഈവര്‍ഷം തന്നെ ഈ സംവി­ധാനം ഏര്‍പ്പെ­ടുത്തും. ഡ്രൈവിങ്ങ് ടെസ്റ്റ് കമ്പ­്യൂ­ട്ടര്‍വല്‍ക്ക­രണം ത്യ­ശ്ശൂര്‍, തിരു­വ­ന­ന്ത­പു­രം, കോഴി­ക്കോട് എന്നി­വി­ട­ങ്ങ­ളി­ലേക്ക്കൂടി വ്യാ­പി­പ്പിക്കു­മെന്നും മന്ത്രി പറ­ഞ്ഞു.

പേരൂര്‍ക്കട എസ്.എ.പി. ഗ്രൗ­ില്‍ നടന്ന പരേ­ഡില്‍ ഗതാ­ഗത വകുപ്പ് കമ്മീ­ഷ­ണര്‍ കെ.എസ്. ബാല ­സു­ബ്ര­ഹമ­ണ്യം, ഇന്റ­ലി­ജന്റസ് എ.ഡി.ജി.പി. ടി.പി.സെന്‍കു­മാര്‍, എ.ഡി.ജി.പി. ചന്ദ്ര­ശേ­ഖ­രന്‍, ഐ.ജി (ട്രെ­യി­നിം­ഗ്) ജോസ് ജോര്‍ജ്ജ്, ജോയിന്റ് ട്രാന്‍സ് പോര്‍ട്ട് കമ്മീ­ഷ­ണര്‍മാ­രായ അല­ക്‌സ് പോള്‍, സെയ്ദ് മുഹ­മ്മ­ദ്, ട്രെയി­നിങ്ങ് എസ്.പി. ഗോപി, മറ്റ് ഉദ്യോ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വര്‍ സംബ­ന്ധിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് ക­മ്മീ­ഷ­ണര്‍ പി.കെ.സ്റ്റീഫന്‍ പ്രതിജ്ഞ ചൊല്ലി­കൊ­ടുത്തു. 77 പേരാണ് പുതിയ ബാച്ചില്‍ പരി­ശീ­ലനം പൂര്‍ത്തി­യാ­ക്കി­യത്. പരി­ശീ­ലന മിക­വിന് എന്‍.വി.അരുണ്‍, എസ്.ദിനേശ് എന്നി­വര്‍ക്ക് മന്ത്രി ആ­ര്യാ­ടന്‍ മുഹ­മ്മദ് മെഡ­ലു­കള്‍ സമ്മാ­നിച്ചു.

Keywords: Kerala, Thiruvananthapuram, Minister Aryadan Muhammed.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia