Kannur VC | വിധി പരിശോധിച്ച ശേഷം പ്രിയാ വര്‍ഗീസിന് നിയമനം നല്‍കുമെന്ന് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയാ വര്‍ഗീസിന് നിയമന സാധ്യതയേറുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമന കാര്യത്തില്‍ ഹൈകോടതി ഉത്തരവ് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു.

Kannur VC | വിധി പരിശോധിച്ച ശേഷം പ്രിയാ വര്‍ഗീസിന് നിയമനം നല്‍കുമെന്ന് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി ഉത്തരവ് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനുളള തടസങ്ങള്‍ നീക്കിയാല്‍ നിയമനം നടത്തുമെന്നും കണ്ണൂര്‍ വിസി പറഞ്ഞു. വിധിയുടെ പകര്‍പ്പ് ഇതുവരെ കിട്ടിയില്ല. ഇതുകിട്ടിയാല്‍ പരിശോധിക്കുമെന്നും വിസി പറഞ്ഞു.

റാങ്ക് ലിസ്റ്റില്‍ ഇപ്പോഴും പ്രിയയാണ് ഒന്നാമത്. വിധി പഠിച്ച് മറ്റു തടസങ്ങളില്ലെങ്കിന്‍ പ്രിയക്ക് നിയമനം ഉടന്‍ നല്‍കും. അധ്യാപക പരിചയം സംബന്ധിച്ച് യുജിസിയോട് അഭിപ്രായം ചോദിച്ചിരുന്നു. അന്നവര്‍ മറുപടി നല്‍കിയില്ല, കോടതിയില്‍ പക്ഷെ മറുപടി നല്‍കിയെന്നും വിസി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയാ വര്‍ഗീസിനെ ഒന്നാം റാങ്കുകാരിയായി പരിഗണിച്ചത് രാഷ്ട്രീയ സ്വാധീനം വെച്ചുളള അട്ടിമറിയാണെന്ന് ആരോപിച്ച് സേവ് യൂനിവേഴ്സിറ്റി ഫോറമാണ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതേതുടര്‍ന്ന് രാഷ്ട്രീയ മേലാളന്‍മാര്‍ക്കായി പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന ആരോപണം കണ്ണൂര്‍ സര്‍വകലാശാല വിസിക്കും സിന്‍ഡികേറ്റിനുമെതിരെ ഉയര്‍ന്നിരുന്നു.


ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയായ കെകെ രാഗേഷിന്റെ ഭാര്യകൂടിയായ പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി വന്നിരിക്കുന്നത്. ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു പ്രിയാവര്‍ഗീസിന്റെ ഇന്റര്‍വ്യൂവും റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി എത്തിയതും. സിപിഎമിനെതിരെ രാഷ്ട്രീയ ആയുധമാക്കിയും പ്രതിപക്ഷം വിവാദങ്ങള്‍ ഉപയോഗിച്ചു.

Keywords: Will proceed as per court verdict, says Kannur VC after HC upheld appointment of Priya Varghese, Kannur, News, Education, Kannur VC, High Court Verdict, Priya Varghese, Appointment, Rank List, Kerala. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia