P K Sreemathi | കണ്ണൂരില്‍ മൂന്നാം അങ്കത്തിന് പികെ ശ്രീമതിയിറങ്ങുമോ? സാധ്യതാപട്ടികയില്‍ മുന്‍ഗണന മുന്‍ എംപിക്ക് തന്നെ

 


/ നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA)
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഒരുതവണ കൂടി ജനവിധി തേടാനുളള സാധ്യതയേറി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ കേരളത്തില്‍ മതസരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ കുറിച്ചുളള അനൗപചാരിക ചര്‍ച്ച നടന്നതായാണ് വിവരം. സംസ്ഥാന നേതൃത്വം മുന്‍പോട്ടുവെച്ച ലിസ്റ്റില്‍ പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
  
P K Sreemathi | കണ്ണൂരില്‍ മൂന്നാം അങ്കത്തിന് പികെ ശ്രീമതിയിറങ്ങുമോ? സാധ്യതാപട്ടികയില്‍ മുന്‍ഗണന മുന്‍ എംപിക്ക് തന്നെ

എന്നാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന സൂചന കെ.കെ ശൈലജ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം എംഎല്‍എ കൂടിയാണ് കെ.കെ ശൈലജ. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവായ പി.കെ ശ്രീമതിക്ക് ഇപ്പോള്‍ പാര്‍ട്ടി ഉത്തരവാദിത്തങ്ങളല്ലാതെ മറ്റൊരുസ്ഥാനവുമില്ല. പി.കെ ശ്രീമതി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനോട് വൃന്ദാ കാരാട്ടുള്‍പ്പെടെയുളള നേതാക്കള്‍ക്കും താല്‍പര്യമുണ്ട്.

ഒരു തവണ കൂടി പി.കെ ശ്രീമതിക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന താല്‍പര്യം കണ്ണൂരില്‍ നിന്നുതന്നെയുളള ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുളള നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് പി.കെ ശ്രീമതി. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് താമസിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ മൂന്നാം അങ്കത്തിനായി പി.കെ ശ്രീമതി ഒരിക്കല്‍ കൂടി കണ്ണൂരിലെത്തും.

നേരത്തെ കണ്ണൂര്‍ എംപിയായിരുന്ന വേളയില്‍ പി.കെ ശ്രീമതി നടത്തിയ സജീവ ഇടപെടലുകളും വികസനപ്രവര്‍ത്തനങ്ങളും അവരുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാനുളള കാരണമായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിങ് എം.പിയായ കെ സുധാകരന്‍ മത്സരിക്കില്ലെന്നു ഉറപ്പായതോടെ യുവനേതാക്കളെയോ പുതുമുഖങ്ങളെയോ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, മുന്‍ എംഎല്‍എ ടി.വി രാജേഷ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
  
P K Sreemathi | കണ്ണൂരില്‍ മൂന്നാം അങ്കത്തിന് പികെ ശ്രീമതിയിറങ്ങുമോ? സാധ്യതാപട്ടികയില്‍ മുന്‍ഗണന മുന്‍ എംപിക്ക് തന്നെ

Keywords:  News, News-Malayalam-News, Kerala,Politics, Will PK Sreemathi Teacher contest for the third time in Kannur?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia