SWISS-TOWER 24/07/2023

P K Sreemathi | കണ്ണൂരില്‍ സ്ഥാനാർഥികളുടെ ചിത്രം തെളിയുന്നു; എല്‍ഡിഎഫ് പട്ടികയില്‍ പി കെ ശ്രീമതിക്ക് അവസാന ഘട്ടത്തിൽ മുന്‍തൂക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

_ഭാമനാവത്ത്_

കണ്ണൂര്‍: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു. സി.പി.എമ്മിന് വേണ്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, കോണ്‍ഗ്രസിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, ബി.ജെ.പിക്കായി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ് എന്നിവര്‍ കളത്തിലിറങ്ങുമെന്നാണ് അവസാനവട്ട ചിത്രം
  
P K Sreemathi | കണ്ണൂരില്‍ സ്ഥാനാർഥികളുടെ ചിത്രം തെളിയുന്നു; എല്‍ഡിഎഫ് പട്ടികയില്‍ പി കെ ശ്രീമതിക്ക് അവസാന ഘട്ടത്തിൽ മുന്‍തൂക്കം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ നേതാവായ പി.കെ ശ്രീമതിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ കേന്ദ്രകമ്മിറ്റിയംഗമെന്ന ഉത്തരവാദിത്തം മാത്രമേയുളളൂ. തിരുവനന്തപുരത്തെ എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പി.കെ ശ്രീമതിയെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്. നേരത്തെ കണ്ണൂര്‍ എം.പിയായ പി.കെ ശ്രീമതിക്കായി പാര്‍ട്ടിയിലെ ഉന്നത നേതാക്കളും അതിശക്തമായി രംഗത്തുണ്ട്.
Aster mims 04/11/2022

P K Sreemathi | കണ്ണൂരില്‍ സ്ഥാനാർഥികളുടെ ചിത്രം തെളിയുന്നു; എല്‍ഡിഎഫ് പട്ടികയില്‍ പി കെ ശ്രീമതിക്ക് അവസാന ഘട്ടത്തിൽ മുന്‍തൂക്കം

എല്‍. ഡി. എഫ് കണ്‍വീനറായ ഇ.പി ജയരാജന്‍ ഇക്കാര്യത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. മറ്റുചില നേതാക്കളുടെയും പിന്‍തുണ പി.കെ ശ്രീമതിക്കുണ്ട്. കണ്ണൂര്‍ എം.പിയായിരുന്ന വേളയില്‍ നടത്തിയ മികച്ച പ്രകടനമാണ് പി.കെ ശ്രീമതിക്ക് അനുകൂലമായ ഘടകം. സി.പി.എമ്മിന് പുറത്തുളള വോട്ടുകള്‍ സമാഹരിക്കാനും പി.കെ ശ്രീമതിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ പുതുമുഖ സ്ഥാനാര്‍ത്ഥികളെ ചൂണ്ടി ശ്രീമതിയുടെ വഴിമുടക്കാനും പാര്‍ട്ടിക്കുളളില്‍ ശ്രമം നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ഉയര്‍ത്തുന്നത്. കെ.സുധാകരന്‍ വീണ്ടും മത്സരിക്കാത്ത സാഹചര്യത്തില്‍ ഇവരില്‍ ആരെങ്കിലും ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഇതുകൂടാതെ മികച്ച എം.എല്‍.എയെന്നു പേരെടുത്ത പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ പേരും ഉയരുന്നുണ്ട്.

എന്തുതന്നെയായാലും പാര്‍ട്ടി അണികളില്‍ ഭൂരിഭാഗവും പി.കെ ശ്രീമതി ഒരിക്കല്‍ കൂടി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. വനിതാ വോട്ടുകള്‍ സമാഹരിക്കാനും ജനകീയ വിഷയങ്ങളില്‍ ശക്തമായി ഇടപെടാനും പി.കെ ശ്രീമതിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. സംസ്ഥാനത്തെ സി.പി. എം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും സീറ്റുകള്‍ ചോരാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇതുകൂടി പരിഗണിക്കുകയാണെങ്കില്‍ ഇക്കുറി വീണ്ടും പി.കെ ശ്രീമതി തന്നെ കളത്തിലിറങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

Keywords:  News, News-Malayalam-News, Kerala, Politics, Kannur, PK Sreemathi, Congress, CPM, Teacher, Will P K Sreemathi Teacher contest in Kannur?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia