തദ്ദേശഭരണ വകുപ്പിനെ ഇനിയൊരിക്കലും വെട്ടിമുറിക്കാന്‍ അനുവദിക്കില്ല: മന്ത്രി ഡോ. കെ ടി ജലീല്‍
Jun 19, 2016, 10:30 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 19.06.2016) തദ്ദേശഭരണ വകുപ്പിനെ ഇനിയൊരിക്കലും വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍. കഴിഞ്ഞ സര്‍ക്കാര്‍ തോന്നിയത് പോലെ തദ്ദേശ വകുപ്പിനെ കീറിമുറിച്ചത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് വലിയ തോതില്‍ തടസ്സം നേരിട്ടു.
നഗരങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതില്‍ ഏകോപനമില്ലാതായി. ഇത് വലിയ പ്രശ്‌നമാണ്. കാരണം വികസന അതോറിറ്റികള്‍ തയാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ ചിലപ്പോള്‍ കോര്‍പറേഷന്‍ അംഗീകരിക്കണമെന്നില്ലെന്നും ജലീല്‍ പറഞ്ഞു.
പത്തോ പതിനഞ്ചോ വര്‍ഷം കൂടുമ്പോള്‍ വസ്തു നികുതി പുതുക്കിയതു കൊണ്ടു തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാകില്ല. അതിനാല്‍ ഓരോ വര്‍ഷവും പുതുക്കി നിശ്ചയിച്ച നിരക്കിന്റെ നിശ്ചിത ശതമാനം വീതം നികുതി വര്‍ധിപ്പിക്കുന്ന സംവിധാനം വരണം. തനതു ഫണ്ടിന്റെ കുറവു മൂലം നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു രാജ്യാന്തര ഏജന്‍തസികളുടെ സഹായം ലഭിക്കാതെ പോകുന്നുണ്ട്. അതിനാല്‍ വസ്തു നികുതി പുതുക്കി നിശ്ചയിച്ചേ തീരൂവെന്നും മന്ത്രി പറഞ്ഞു.

Keywords: Kozhikode, Kerala, CPM, LDF, Government, CPM, K.T Jaleel, Minister, Local Department, Divide, Minister for Local Self Govt Department .
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.