Idukki & Mani | മണിയുടെ വാമൊഴി വഴക്കം തിരിച്ചടിയാകുമോ? ഹൈറേഞ്ചില്‍ തിരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോള്‍ മലയോര ജനതയുടെ മനസിലെന്ത്?
Mar 22, 2024, 21:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഭാമനാവത്ത്
തിരുവനന്തപുരം: (KVARTHA) എം എം മണിയുടെ അസഭ്യപ്രസംഗത്തോടെ ചൂടുപിടിച്ചിരിക്കുകയാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗം. ഇടുക്കിയിലെ തീപ്പൊരി നേതാവായ മണി വാരിക്കോരിയൊഴിച്ച തീബോംബ് ആളിപ്പടരുന്നതോടെ ശാന്തമായി ഒഴുകിയിരുന്ന ഹൈറേഞ്ചിലെ പോരാട്ടത്തിന് വീറും വാശിയും കൂടിയിരിക്കുകയാണ്.
മുന്‍ എംപിയും സിറ്റിങ് എം.പിയുമായുളള പോരാട്ടമാണ് ഇടുക്കിയില്‍ ഇക്കുറി നടക്കുന്നത്. ഒരിക്കല്‍ പരീക്ഷിച്ചുവിജയിച്ച ജോയ്സ് ജോര്‍ജിനെ തന്നെ എല്‍ഡിഎഫ് വീണ്ടും കളത്തിലിറക്കിയത്. കഴിഞ്ഞ രണ്ടുതവണയും ഇവര്‍ തമ്മിലായിരുന്നു മത്സരം. 2014-ലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്സ് ജോര്‍ജ് 50,542 വോട്ടുകള്‍ക്കാണ് ജയിച്ചത്. എന്നാല്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചുവരവാണ് ഡീന്‍ നടത്തിയത്. 1,71,063 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ ജോയ്സിനെ കീഴടക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മൂന്നാംവട്ടവും കളത്തിലിറങ്ങിയ ജോയ്സ് ജോര്‍ജ് ഇക്കുറി അരിവാള്‍ ചുറ്റികനക്ഷത്രം അടയാളത്തിലാണ് മത്സരിക്കുന്നതെന്ന സവിശേഷത കൂടിയുണ്ട്. എന്‍ഡിഎയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച അനുഭവ പരിചയം ഇവര്‍ക്കുണ്ട്.
1977-ലാണ് ഇടുക്കി മണ്ഡലം രൂപീകരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, ദേവീകുളം, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇടുക്കി മണ്ഡലം. എന്നാല്‍ 2009-ല്‍ മണ്ഡലപുനര്‍നിര്‍ണയം നടന്നതിന്റെ ഭാഗമായി ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ ചോല, പീരുമോട്, ദേവീകുളം, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളായി നിജപ്പെടുത്തുകയും പത്തനംതിട്ടയെ ഒഴിവാക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.