SWISS-TOWER 24/07/2023

KK Shailaja | വടകരയില്‍ കെ കെ ശൈലജയ്ക്ക് വിപ്ലവം സൃഷ്ടിക്കാനാവുമോ? കണക്കുകൂട്ടല്‍ അനുകൂലമെന്ന് സി പി എം, തറപറ്റിക്കാന്‍ കച്ചമുറുക്കി ആര്‍ എം പി, ടി പി വധക്കേസിലെ ഹൈകോടതി വിധി വീണ്ടും തിരിച്ചടിയാകുമോ?

 


ADVERTISEMENT

/നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) വടകരയില്‍ സി പി എം കേന്ദ്രകമിറ്റി അംഗം കെ കെ ശൈലജയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി വീണ്ടും ടി പി ചന്ദ്രശേഖരന്‍ വധക്കേസ്. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹൈകോടതി വിധിയോടെ ആര്‍ എം പി പൂര്‍വാധികം ശക്തിയോടെ സി പി എമിനെ മലര്‍ത്തിയടിക്കാന്‍ അരയുംതലയും മുറുക്കിയിരിക്കുകയാണ്. സി പി എമിന് ലഭിക്കാവുന്ന ഏറ്റവും ജനപ്രിയയായ സ്ഥാനാര്‍ഥിയെയാണ് വടകരയില്‍ പാര്‍ടി നിയോഗിച്ചിരിക്കുന്നത്.

KK Shailaja | വടകരയില്‍ കെ കെ ശൈലജയ്ക്ക് വിപ്ലവം സൃഷ്ടിക്കാനാവുമോ? കണക്കുകൂട്ടല്‍ അനുകൂലമെന്ന് സി പി എം, തറപറ്റിക്കാന്‍ കച്ചമുറുക്കി ആര്‍ എം പി, ടി പി വധക്കേസിലെ ഹൈകോടതി വിധി വീണ്ടും തിരിച്ചടിയാകുമോ?


കെ കെ ശൈലജയുടെ വ്യക്തിപ്രഭാവവും പൊതുസമൂഹത്തിലുളള ഇമേജുകളും രാഷ്ട്രീയ എതിരാളികളുടെ വോടുകള്‍ പോലും പെട്ടിയില്‍ വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് സി പി എം. തങ്ങളെ ഏറ്റവും അധികം എതിര്‍ക്കുന്ന ആര്‍ എം പിയിലെ ഒരുവിഭാഗത്തിന്റെ വോടുകള്‍ പോലും ശൈലജയ്ക്കു നേടാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് ഇക്കുറി വടകര മണ്ഡലം പിടിക്കാന്‍ പാര്‍ടിക്ക് കരുത്തേകുന്നത്. കെ കെ ശൈലജ തനിക്ക് ശക്തയായ എതിരാളിയാണെന്ന് യു ഡി എഫ്സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഉറപ്പിച്ച സിറ്റിങ് എംപി കെ മുരളീധരന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അറുപതിനായിരത്തിലേറെ വോടിന്റെ റെകോര്‍ഡോടെയാണ് ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രകമിറ്റിയോഗത്തില്‍ അറിയിച്ചിട്ടും അവരെ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ടി തീരുമാനിച്ചതും ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ മട്ടന്നൂര്‍ പോലെ എളുപ്പമാവില്ല കെ കെ ശൈലജയ്ക്കു വടകര പാര്‍ലമെന്റ് മണ്ഡലം.

പാര്‍ടി ഗ്രാമങ്ങളേറെയുളള മണ്ഡലമാണെങ്കിലും പാര്‍ടിക്കുളളില്‍ നിന്നുതന്നെ വോടുചോരാന്‍ സാധ്യതയേറെയാണ്. മാസങ്ങള്‍ക്കു മുന്‍പെ കെ കെ ശൈലജ തന്റെ ഫേസ്ബുക് പേജിലൂടെ നടത്തിയ ഹമാസ് പ്രയോഗം തിരുത്താന്‍ തയാറാകാത്തതും പാലത്തായി ബാലിക പീഡനക്കേസില്‍ അന്നത്തെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയും കൂത്തുപറമ്പ് മണ്ഡലം എം എല്‍ എയുമായ ശൈലജ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്ന അതൃപ്തി ന്യൂനപക്ഷങ്ങളേറെയുളള മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്.

മുസ്ലിം ലീഗിന്റെ അകമൊഴിഞ്ഞ പിന്തുണയുളള കോണ്‍ഗ്രസ് നേതാവാണ് വടകരയിലെ എതിര്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ അന്‍പതിനായിരത്തിലേറെ വോടുകള്‍ക്കാണ് കണ്ണൂരിലെ ചെന്താരകമായ പി ജയരാജനെ മുരളീധരന്‍ അടിയറ പറയിച്ചത്. അതുകൊണ്ടു തന്നെ കെ കെ ശൈലജയ്ക്കു വടകരമണ്ഡലം തിരിച്ചു പിടിക്കണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

Keywords: Will KK Shailaja win in Vadakara?, Kannur, News, KK Shailaja, Lok Sabha Election, LDF, Congress, Politics, Muslim League, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia