വിമുക്ത ഭ­ട­ പെന്‍ഷന്‍ കൂട്ടും: ആന്റണി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിമുക്ത ഭ­ട­ പെന്‍ഷന്‍ കൂട്ടും: ആന്റണി
തി­രു­വ­ന­ന്ത­പുരം: നാലു വര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ വര്‍ധനയ്ക്കായി 4,500 കോടി രൂ­പ­യാണ് കേന്ദ്ര സര്‍ക്കാര്‍ അധികം വകയിരുത്തിയത്. വിമുക്ത ഭട പെന്‍ഷന്‍ ഇനിയും വര്‍ധിപ്പിക്കുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റ­ണി പ­റഞ്ഞു. പാങ്ങോട് മിലിട്ടറി ക്യാ­മ്പില്‍ 'ആര്‍മി മേള ഉദ്ഘാടനം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേഹം.

കുട്ടികളുടെ വിദ്യാഭ്യാസം പോലും കഴിഞ്ഞിട്ടുണ്ടാവില്ല. ഇങ്ങനെ വിരമിക്കുന്ന പട്ടാള­ക്കാര്‍ക്ക് വീണ്ടും സഹായങ്ങള്‍ നല്‍കേണ്ടിവരും. അ­വര്‍ക്ക് ജോലി നല്‍കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് ആന്റണി പറ­ഞ്ഞു.

പട്ടാളക്കാര്‍ ചോരയും ജീവനും കൊടുത്തു രാജ്യത്തെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഭാരതത്തിന്റെ അഖണ്ഡത നിലനില്‍ക്കുന്നത്. ആപല്‍ഘട്ടത്തില്‍ കരസേനയ്‌ക്കൊപ്പം വ്യോമ, നാവിക, കോസ്റ്റ്ഗാര്‍ഡ് വിഭാഗങ്ങള്‍ ഇനിയും സേവനത്തിനുണ്ടാകും. പ്രതിരോധ സേനയെപ്പോലെ മികച്ച സേവ­ന­മാണ് ടെറിട്ടോറിയല്‍ ആര്‍മിയും കാഴ്ചവയ്ക്കു­ന്ന­തെ­ന്ന് ആന്റ­ണി കൂ­ട്ടി­ച്ചേര്‍ത്തു.

Keywords: Pangode, Military camp, Army fest, Inauguration, Pension, Increase, A.K.Antony, Children, Education, Job, Project, Thiruvananthapuram, Kerala, Malayalam news
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia