ടിപി വധക്കേസ് അന്വേഷണസംഘത്തിന് പാരിതോഷികം നല്‍കും: തിരുവഞ്ചൂര്‍
Jun 16, 2012, 11:30 IST
ADVERTISEMENT
അടൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിന് പാരിതോഷികന്‍ നല്‍കുമെന്ന് കേരള അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പൊലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ പൊലീസാണെന്ന് ഈ അന്വേഷണത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിനുശേഷം അന്വേഷണസംഘത്തിനുള്ള പാരിതോഷികം പ്രഖ്യാപിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടിപി വധക്കേസിലെ മുഖ്യ കൊലയാളി കൊടി സുനിയേയും സംഘത്തേയും വളരെ സാഹസീകമായ നീക്കത്തിലൂടെയാണ് സംഘം കീഴടക്കിയത്. മറ്റൊരു പ്രതി ടി.കെ രജീഷിനെ മുംബൈയില്‍ നിന്നുമാണ് പിടികൂടിയത്. മുഖ്യപ്രതി കുഞ്ഞനന്തനായുള്ള തിരച്ചില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala, Adoor, Thiruvanchoor Radhakrishnan, T.P Chandrasekhar Murder Case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.