യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കും: കാനം രാജേന്ദ്രന്‍
May 21, 2016, 13:54 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2016) പുതിയ സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ജനം ഈ തിരഞ്ഞെടുപ്പില്‍ തള്ളി. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാനുള്ള അവകാശം ഉമ്മന്‍ചാണ്ടിക്കില്ലെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്യവര്‍ജനം ലക്ഷ്യമിട്ടുള്ള പുരോഗമനപരമായ നയമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. പുതിയ മദ്യനയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനോട് ഏത് സംഘടനക്കും സഹകരിക്കാം. മദ്യനിരോധനം എന്നത് ഉട്ടോപ്യന്‍ സങ്കല്‍പമാണെന്നും കാനം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് പറഞ്ഞ കാനം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ടെന്നും വ്യക്തമാക്കി. പുതിയ മന്ത്രിമാരെ പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിക്കും. മത്സരിച്ച 70 ശതമാനം സീറ്റുകളിലും വിജയിച്ച പാര്‍ട്ടിയാണ് സി.പി.ഐ. മന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കുന്നില്ലെന്നും കാനം പറഞ്ഞു.
അതിനിടെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കാനവുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലെത്തിയ പിണറായിയെ കാനം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
Keywords: Will dump UDF government's liquor policy: Kanam Rajendran, Thiruvananthapuram, Pinarayi vijayan, Chief Minister, LDF, Oommen Chandy, Election-2016, Kerala.

Also Read:
നെഞ്ചുവേദനയെത്തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു
Keywords: Will dump UDF government's liquor policy: Kanam Rajendran, Thiruvananthapuram, Pinarayi vijayan, Chief Minister, LDF, Oommen Chandy, Election-2016, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.