Controversy | ഇ പിയെന്ന വിവാദ നേതാവ് വാഴുമോ വീഴുമോ? കണ്ണൂരിലെ സിപിഎമില്‍ പിരിമുറുക്കത്തിന്റെ മണിക്കൂറുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആന്തൂര്‍ നഗരസഭയിലെ മൊറാഴ ഉടുപിക്കുന്നിലെ ആയുര്‍വേദ റിസോര്‍ടു നിര്‍മാണവുമായി ബന്ധപെട്ടു സാമ്പത്തിക ആരോപണത്തിന് വിധേയനായ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമിറ്റി അംഗവുമായ ഇപി ജയരാജന് പാര്‍ടിക്കുള്ളില്‍ നിന്നും തിരച്ചിടി ലഭിച്ചേക്കുമെന്ന് സൂചന.
Aster mims 04/11/2022

Controversy | ഇ പിയെന്ന വിവാദ നേതാവ് വാഴുമോ വീഴുമോ? കണ്ണൂരിലെ സിപിഎമില്‍ പിരിമുറുക്കത്തിന്റെ മണിക്കൂറുകള്‍

സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി നടത്തിയ വസ്തുതാ അന്വേഷണ റിപോര്‍ട് വെള്ളിയാഴ്ച സംസ്ഥാന സെക്രടറിയേറ്റിന്റെ പരിഗണനയ്ക്കു വരുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ഇപിക്കെതിരായാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയും പാര്‍ടി ശാസനയും തരം താഴ്ത്തലും നേരിടേണ്ടിയും വന്നേക്കാം. ഇതോടെ ഇ പിയുടെ രാഷ്ട്രീയ ജീവിതത്തിനും ഇരുള്‍ പടരും.

അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ അവസാനത്തെ വെള്ളിയാഴ്ചയായ ഡിസംബര്‍ 30 കണ്ണൂരിലെ ഉന്നത നേതാവിനെ സംബന്ധിച്ചു നിര്‍ണായകമായേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ഇപി ജയരാജനുണ്ടെങ്കിലും അതു പാര്‍ടി മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വയ്‌കേണ്ടിവരുമെന്നാണ് കണ്ണൂരിലെ ചില നേതാക്കള്‍ അടക്കം പറയുന്നത്.

ഇതിനിടെ വൈദേകം റിസോര്‍ട് വിവാദത്തില്‍ സ്ഥാപനത്തിന്റെ മുന്‍ എംഡി എം കെ രമേഷ് കുമാറും ഇ പി ജയരാജനും തമ്മിലുള്ള ഇടപാടുകളില്‍ സിപിഎം നേതൃത്വം നടത്തിയ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ കമിറ്റി അന്വേഷണം നടത്തി വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രടറി യോഗത്തിന് മുന്‍പ് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് റിപോര്‍ടു നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം ഇ പി ജയരാജന്റെ ഭാര്യയുടെ സ്വത്ത് വിവരം സംബന്ധിച്ച വിശദാശംങ്ങളും പാര്‍ടി ശേഖരിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ലഭിച്ച ആനുകൂല്യങ്ങളുടെ വിശദാശങ്ങളാണ് പാര്‍ടി ശേഖരിച്ചത്. പി കെ ഇന്ദിരയ്ക്ക് വിരമിച്ചതിനെ തുടര്‍ന്ന് ലഭിച്ച തുകയാണ് റിസോര്‍ടില്‍ ഷെയര്‍ വാങ്ങിയതെന്നായിരുന്നു ഇ പി ജയരാജനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കിയിരുന്നത്.

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ വരുമാനം സംബന്ധിച്ച വിശദാശങ്ങളും പാര്‍ടി ശേഖ രിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ആനുകുല്യമായി ലഭിച്ച തുക ഉപയോഗിച്ചാണ് റിസോര്‍ടിന്റെ ഓഹരി വാങ്ങിയതെന്ന വാദമാണ് ഇ പി ജയരാജന്‍ ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച വിശദാശംങ്ങള്‍ പാര്‍ടി ശേഖരിച്ചത്.

അതേ സമയം ഇ പി ജയരാജനും, വൈദേകം സ്ഥാപനത്തിന്റെ മുന്‍ എം ഡി എം കെ രമേഷ് കുമാറും തമ്മിലുളള ഇടപാടുകളുടെ വിശദാശംങ്ങളും പാര്‍ടി നേതൃത്വം ശേഖരിച്ചു. രമേഷ് കുമാറിനെ റിസോര്‍ടിന്റെ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതോടെയാണ് ഇ പി ക്കെതിരായ ആരോപണം മറനീക്കി പുറത്ത് വരുന്നതും വിവാദമാകുന്നതും.

ഇ പി ജയരാജന്‍ കാരണം കോടികള്‍ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ എം കെ രമേഷ് കുമാര്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പരാതി നല്‍കിയിരുന്നു.പരാതിയില്‍ നടപടിയില്ലാതെ വന്നതോടെയാണ് രമേശ് കുമാര്‍ പി ജയരാജനെ സമീപിച്ചതെന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം.

എം കെ രമേഷ് കുമാര്‍ വന്‍കിട ബില്‍ഡറും വ്യവസായ സംരഭകനുമായതിന് പിന്നില്‍ ഇപി ജയരാജനുമായുള്ള അടുപ്പമാണെന്ന ആരോപണവും പാര്‍ടി അന്വേഷിക്കുന്നുണ്ട്. രമേഷ് കുമാറിന്റെ അടുത്ത കാലത്തുണ്ടായ സാമ്പത്തിക വളര്‍ചയെ കുറിച്ചും സിപിഎം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മുന്‍ റേഷന്‍ കട ജീവനക്കാരനായ എം കെ രമേഷ് കുമാര്‍ തലശേരിയിലെ പ്രമുഖ ബില്‍ഡര്‍ എംസി ലക്ഷ്മണന്റെ ഓഫിസ് ജീവനക്കാരനായിരുന്നു. എംസിയുടെ മരണത്തോടെ അദ്ദേഹം ഏറ്റെടുത്ത കരാര്‍ നിര്‍മാണങ്ങള്‍ സിപിഎം നേതാക്കളുടെ പിന്‍തുണയോടെ പൂര്‍ത്തികരിച്ചതും രമേഷ് കുമാറായിരുന്നു.

ഇ പിയും - രമേഷ് കുമാറും തമ്മിലുണ്ടായ ബന്ധത്തിലുണ്ടായ വിള്ളലാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സി പി എം ഉന്നത നേതാക്കളുടെ വിലയിരുത്തല്‍. നേരത്തെ സാന്‍ഡിയാഗോ മാര്‍ടിന്റെ കോടികള്‍ ദേശാഭിമാനി പത്രത്തിന് ബോന്‍ഡായി സ്വീകരിച്ച വിവാദത്തില്‍ നിന്നും ഇപി തടിയൂരിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും അകമൊഴിഞ്ഞ പിന്‍തുണയാലാണ്. എന്നാല്‍ ഇക്കുറി അതു ഇപിക്ക് ലഭിച്ചേക്കില്ലെന്നാണ് സൂചന.

Keywords: Will controversial leader of EP rule or fall?, Kannur, News, Politics, Controversy, CPM, Probe, Report, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia