Controversy | ഒട്ടും പിന്നോട്ടില്ല: വെല്ലുവിളി ഏറ്റെടുത്ത് എം വി ഗോവിന്ദന്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് നല്‍കുക തന്നെ ചെയ്യും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. വസ്തുത അന്വേഷിച്ചശേഷം വേണമായിരുന്നു തനിക്കെതിരെ പറയാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാപ്പു പറയില്ലെന്ന സ്വപ്ന സുരേഷിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എംവി ഗോവിന്ദന്‍ സ്വപ്നയ്ക്ക് വകീല്‍ നോടിസയച്ചത്. ഇതിന്റെ 10% തുക കെട്ടിവച്ച് കേസിനു പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Controversy | ഒട്ടും പിന്നോട്ടില്ല: വെല്ലുവിളി ഏറ്റെടുത്ത് എം വി ഗോവിന്ദന്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് നല്‍കുക തന്നെ ചെയ്യും

തന്നെ എംവി ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള പറഞ്ഞെന്നാണ് ഫേസ്ബുക് ലൈവില്‍ വകീല്‍ നോടിസിനുള്ള മറുപടിയില്‍ കഴിഞ്ഞദിവസം സ്വപ്ന പറഞ്ഞത്. എല്ലാം അവസാനിപ്പിച്ച് നാടുവിടാന്‍ വിജേഷ് പിള്ള വഴി തനിക്ക് 30 കോടി വാഗ്ദാനം ചെയ്തു എന്നും സ്വപ്ന ആരോപിച്ചിരുന്നു.

Keywords:  Will continue to pursue defamation case against Swapna, asserts MV Govindan, Thiruvananthapuram, News, Politics, Probe, Facebook, Allegation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia