ബസിലും ട്രെയിനിലും മറ്റും സഞ്ചരിച്ച് ജനങ്ങളുമായുള്ള ബന്ധം തുടരും: ഉമ്മന്‍ ചാണ്ടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.05.2016) ഇനി ബസിലും ട്രെയിനിലും മറ്റും സഞ്ചരിച്ച് ജനങ്ങളുമായുള്ള ബന്ധം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 48 വര്‍ഷമായി നിയമസഭാംഗമാണ്. അതില്‍ വളരെക്കുറച്ച് കാലമേ അധികാരസ്ഥാനത്തുണ്ടായിരുന്നുള്ളൂ. ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നു മുഴുസമയ പൊതുപ്രവര്‍ത്തകനായി തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബസിലും ട്രെയിനിലും മറ്റും സഞ്ചരിച്ച് ജനങ്ങളുമായുള്ള ബന്ധം തുടരും: ഉമ്മന്‍ ചാണ്ടിതര്‍ക്ക രഹിതമായി കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കും. ഈ തെരഞ്ഞെടുപ്പ് പരാജയത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍, മുഖ്യമന്ത്രി എന്നീ നിലകളില്‍ തനിക്ക് ഉത്തരവാദിത്വമുണ്ട്. അതിനാലാണ് പ്രതിപക്ഷനേതൃസ്ഥാനത്തേക്കില്ലെന്നു വ്യക്തമാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Keywords: Oommen Chandy, UDF, Congress, Thiruvananthapuram, Kerala, MLA, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia