SWISS-TOWER 24/07/2023

K Sudhakaran | ഹൈകമാൻഡ് പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) പാർടി ഹൈകമാൻഡ് പറഞ്ഞാൽ കണ്ണുർ പാർലമെൻ്റ് മണ്ഡലത്തിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി. തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടിയൂരിൽ മയക്കുവെടി വെച്ച സംഭവത്തിൽ വനം മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചു.

K Sudhakaran | ഹൈകമാൻഡ് പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

മയക്കുവെടി വെച്ചാൽ കടുവ മരിക്കില്ല. മയക്കുമരുന്നുള്ള വെടിയല്ലേ വയ്ക്കുന്നത്. നാട്ടിലിറങ്ങുന്ന കടുവയെ പിടികൂടുമ്പോൾ എളുപ്പവഴിയാണ് വനം വകുപ്പ് നോക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് സർകാർ അന്വേഷിക്കണം. കാര്യക്ഷമതയില്ലാത്ത വനം മന്ത്രിയാണ് നാടുഭരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തെ കാണാൻ പോലും മന്ത്രി പോകുന്നില്ല. കാട്ടിലെ പ്രശ്നങ്ങൾ അറിയണമെങ്കിൽ കാട് കാണണമെന്നും ഈ മന്ത്രി കാടു കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം പാർടി പറഞ്ഞാൽ കണ്ണൂരിൽ വീണ്ടും മത്സരിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. തൻ്റെ വ്യക്തി പരമായ തീരുമാനം മത്സരിക്കേണ്ടയെന്നാണ്. രണ്ടു പദവികൾ ഒന്നിച്ചു കൊണ്ടു പോകേണ്ട പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാർടിക്കുള്ളിൽ പറയേണ്ട കാര്യം പറയുകയും പാർടി തീരുമാനം പറയുമ്പോൾ അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു പ്രവർത്തകൻ്റെയും കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഒരു വെല്ലുവിളിയും കോൺഗ്രസ് നേരിടുന്നില്ല. വെല്ലുവിളി നേരിടാത്തതാണ് പ്രശ്നമെന്നും സുധാകരൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനെ പരിഹസിച്ചു കൊണ്ടു പറഞ്ഞു.

Keywords: News, Malayalam News, National, K Sudhakaran, Congress, Politics, Kannur, 'Will contest Lok Sabha polls if high command demands it', K Sudhakaran says
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia