വിഴിഞ്ഞം തുറമുഖം ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്
Jun 10, 2016, 10:35 IST
തിരുവനന്തപുരം: (www.kvartha.com 10.06.2016) വിഴിഞ്ഞം തുറമുഖ നിര്‍മാണം ആയിരം ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്. പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഒരു കാരണവശാലും പിന്മാറില്ലെന്നും പദ്ധതിയെ പറ്റി യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും അദാനി പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഗൗതം അദാനിയുടെ മകനുമായ കരണ്‍ അദാനി.
മുഖ്യമന്ത്രി പിണറായി വിജയനെയും തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും സന്ദര്‍ശിച്ചാണു കരണ്‍ അദാനി ഉറപ്പു നല്‍കിയത്. അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിയില്‍ നിന്നു പിന്‍വാങ്ങുകയാണെന്ന വാര്‍ത്ത വ്യാജമാണ് . കുളച്ചല്‍ തുറമുഖം ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്നും കരണ്‍ അദാനി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു തന്നെയാവും നിര്‍മാണം മുന്നോട്ടു കൊണ്ടുപോവുക. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു കരണ്‍ അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Thiruvananthapuram, Kerala, LDF, Government, UDF, Chief Minister, Pinarayi vijayan, Minister, Kadannappalli Ramachandran, Adani Group, Vizhinjam port.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.