എന്‍ഡോസള്‍ഫാന്‍ ദുരന്തം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കും: മന്ത്രി എം.കെ മുനീര്‍
Jul 23, 2012, 10:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: നടപ്പ് നിയമസഭാ സമ്മേളനത്തിനു ശേഷം തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി എം.കെ മുനീര്‍ അറിയിച്ചു. പുനരധിവാസ പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പീഡിത മുന്നണി കലക്ടറേറ്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല റിലേസമര പന്തല്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി എം കെ മുനീര്‍ ഇക്കാര്യമറിയിച്ചത്.
യോഗത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരും ജില്ലയിലെ എംപിയും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും സംബന്ധിക്കും. ദുരിതബാധിതരുടെ കടം എഴുതി തള്ളല്‍ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.
എംഎല്‍എമാരായ കെ കുഞ്ഞിരാമന്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യമളാ ദേവി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവഴി കടന്നുപോയിട്ടും സമരക്കാരെ സന്ദര്‍ശിക്കാത്തത് പ്രതിഷേധമുയര്‍ത്തിയിരുന്നു. 94 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കണമെന്ന്് മന്ത്രി അഭ്യര്‍ഥിച്ചെങ്കിലും സമരക്കാര്‍ വിസമ്മതിച്ചു. യോഗത്തില്‍ മതിയായ ഉറപ്പ് ലഭിച്ചതിന് ശേഷം ഇതാലോചിക്കാമെന്ന് പീഡിതമുന്നണി നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച സമരം ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.

Keywords: M.K.Muneer, Endosulfan Victims, Kasaragod, Kerala, Meet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.