എന്‍ഡോ­സള്‍­ഫാന്‍ ദുര­ന്തം ചര്‍­ച്ച ചെ­യ്യാന്‍ യോ­ഗം വി­ളി­ക്കും: മന്ത്രി എം.കെ മു­നീര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്‍ഡോ­സള്‍­ഫാന്‍ ദുര­ന്തം ചര്‍­ച്ച ചെ­യ്യാന്‍ യോ­ഗം വി­ളി­ക്കും: മന്ത്രി എം.കെ മു­നീര്‍
കാസര്‍കോട്: നടപ്പ് നിയമസഭാ സമ്മേ­ള­ന­ത്തി­നു ശേ­ഷം തി­രു­വ­ന്ത­പുര­ത്ത് മു­ഖ്യ­മ­ന്ത്രി­യു­ടെ സാ­ന്നി­ധ്യ­ത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരു­ടെ പ്ര­ശ്‌­ന­ങ്ങള്‍ ചര്‍­ച്ച ചെ­യ്യാന്‍ യോ­ഗം വി­ളി­ച്ചു­ചേര്‍­ക്കു­മെ­ന്ന് മന്ത്രി എം.കെ മു­നീര്‍ അ­റി­യിച്ചു. പുനരധിവാസ പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പീഡിത മുന്നണി കലക്ടറേറ്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല റിലേസമ­ര പ­ന്ത­ല്‍ സ­ന്ദര്‍­ശി­ച്ച ശേ­ഷ­മാണ് മന്ത്രി എം കെ മു­നീര്‍ ഇ­ക്കാ­ര്യ­മ­റി­യി­ച്ചത്.

യോ­ഗ­ത്തില്‍ ബ­ന്ധ­പ്പെട്ട മന്ത്രിമാരും ജില്ലയിലെ എംപിയും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും സം­ബ­ന്ധി­ക്കും. ദുരിതബാധിതരുടെ കടം എഴുതി തള്ളല്‍ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.

എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യമളാ ദേവി എന്നിവരും മന്ത്രിക്കൊപ്പമു­ണ്ടാ­യി­രുന്നു. ശനിയാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവഴി കടന്നുപോയിട്ടും സമരക്കാരെ സന്ദര്‍ശിക്കാത്തത് പ്രതിഷേധമുയര്‍ത്തിയിരുന്നു. 94 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കണമെന്ന്് മന്ത്രി അഭ്യര്‍ഥിച്ചെങ്കിലും സമരക്കാര്‍ വിസമ്മതിച്ചു. യോഗത്തില്‍ മതിയായ ഉറപ്പ് ലഭിച്ചതിന് ശേഷം ഇതാലോചിക്കാമെ­ന്ന് പീ­ഡി­ത­മുന്ന­ണി നേ­താക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച സമരം ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.

Keywords:  M.K.Muneer, Endosulfan Victims, Kasaragod, Kerala, Meet 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia