A K Antony | മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി വിളിച്ചുപറഞ്ഞതോടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വോട്ട് വർധിക്കുമോ?
Apr 11, 2024, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ മിന്റാ മരിയ തോമസ്
(KVARTHA) എന്തായാലും കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയ്ക്ക് കോൺഗ്രസിൽ നിന്ന് മകൻ പോയി ബി.ജെ.പി യിൽ ചേർന്നതിൽ മാനസിക വിഷമമുണ്ട്. അത് എക്കാലവും മനസിൽ കൊണ്ട് നടക്കാനാവില്ല. അല്ലെങ്കിൽ അത് കോൺഗ്രസ് പ്രവർത്തകരോട് കാണിക്കുന്ന വഞ്ചനയാണെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ മകൻ അനിൽ ആൻ്റണിയ്ക്കെതിരെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. പത്തനംതിട്ടയിൽ അനിൽ ആൻ്റണി തോൽക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി അവിടെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തൻ്റേടപൂർവ്വം പറഞ്ഞിരിക്കുകയാണ് സാക്ഷാൽ എ കെ. ആൻ്റണി. അദ്ദേഹത്തിൽ നിന്ന് കേരളമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം നടപ്പാക്കിയിരിക്കുന്നത്.
ഇനി എ കെ ആൻ്റണി പത്തനംതിട്ടയിൽ എന്നല്ല ഒരു മണ്ഡലത്തിൽ പോലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയില്ലെങ്കിലും കേരളത്തിലെ എല്ലാ ലോക് സഭാ മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തീർച്ച. കഴിഞ്ഞ ദിവസം ആൻ്റണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെകുടും: ബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതൽ എൻ്റെ നിലപാട്. ഞാൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പ്രചാരണത്തിന് പോകാത്തത്. മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. എൻ്റെ മതം കോൺഗ്രസ് ആണ്. കേരളത്തിൽ ബി.ജെ.പിയുടെ സുവർണ്ണകാലം കഴിഞ്ഞു. ശബരിമല പ്രശ്നമുണ്ടായപ്പോഴായിരുന്നു അവരുടെ സുവർണ്ണകാലം. ഇക്കുറി എല്ലായിടത്തും അവർ മൂന്നാം സ്ഥാനത്താകും'.
ഇതോടെ എന്തിന് ബി.ജെ.പി അനിൽ ആൻ്റണിയെ ആശ്രയിച്ചോ ആ കപടതയ്ക്കാണ് മങ്ങൽ ഏറ്റിരിക്കുന്നത്. എ കെ. ആന്റണി എന്ന വ്യക്തി കോൺഗ്രസ് പ്രസ്ഥാനത്തിനും ഒരു കാലഘട്ടത്തിൽ ജനങ്ങളിലും ചെലുത്തിയ സ്വാധീനവും കുറച്ച് കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഒന്നുമല്ലാത്ത ചെറുക്കനെ ബിജെപി പൊക്കിപ്പിടിച്ചത്. എ കെ ആന്റണി എന്ന വലിയ മനുഷ്യന്റെ ലേബൽ തന്നെയാണ് ലക്ഷ്യം. അതു മനസിലാക്കാൻ ഉള്ള വിവേകം ചെറുക്കന് ഇല്ലാതെ പോയി. മക്കൾ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും ഉത്തരവാദിത്വം അച്ഛൻ അമ്മമാർക്ക് ഏറ്റെടുക്കാൻ കഴിയില്ല. മക്കൾക്കും നമ്മൾ എവരെയും പോലെ സ്വതന്ത്രമായി ചിന്തിക്കാനും, പ്രവർത്തിക്കാനും അവകാശം ഉണ്ട്. എന്നാൽ കോൺഗ്രസ് പാരമ്പര്യത്തിലൂടെ വളർന്ന അനിൽ ആന്റണി കൂടുതൽ ഔചിത്യ ബോധത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം ആയിരുന്നു. ഇത് അനിൽ ആന്റണിയുടെ ധാർമിക ബാധ്യതയും ഉത്തരവാദിത്തം ആയിരുന്നു.
1967ൽ കോൺഗ്രസ് കേരളത്തിൽ പാടെ തകർന്നപ്പോൾ കെകരുണാകരൻ്റെ ഇടതും വലതും നിന്ന് സി.പിഎമ്മിനെതിരെ പോരാട്ടം നയിച്ച് കോൺഗ്രസിനെ കേരളത്തിൽ തിരികെ ഭരണത്തിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കളായ വയലാർ രവി, എ കെ.ആൻ്റണി, ഉമ്മൻ ചാണ്ടി, വി.എം സുധീരൻ തുടങ്ങിയ ഒരു വലിയ പറ്റം യുവജനനേതാക്കളായിരുന്നു, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ, കെ.പി.സി സി ജനറൽ സിക്രട്ടറി, പി.സി സി പ്രസിഡണ്ട്, യു.ഡി എഫ് കൺവീനർ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പർ, കേന്ദ്രമന്ത്രി തുടങ്ങിയ പദവികൾ എ കെ ആൻ്റണി വഹിച്ചു. ഇതെല്ലാം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ മാനിച്ച് കോൺഗ്രസ് പാർട്ടി നല്കിയ അംഗീകാരങ്ങളാണ്.
എൺപത്തി രണ്ടാം വയസിലും ഇന്നും എല്ലാ ദിവസവും കെ.പി.സി.സി ഓഫീസിൽ വരുന്ന നേതാവ്, സംശുദ്ധരാഷ്ട്രീയത്തിൻറെ ഉടമ, അദ്ദേഹത്തിൻ്റെ മകന് തെറ്റുപറ്റി, പല വീടുകളിലും ഇങ്ങനെയുള്ള മുടിയനായ പുത്രന്മാരുണ്ടാകും, പ്രായമായ മാതാപിതാക്കളെ ഗൗനിക്കാതെ, അവരെ അനുസരിക്കാത്ത എത്രയോ മക്കൾ, ആ കൂട്ടത്തിൽ അനിൽ ആൻ്റണിയെ കരുതിയാൽ മതി. ആൻ്റണി നിസഹായകനാണ്, എ കെ ആൻ്റണിയെ ഇനിയെങ്കിലും വെറുതെ വിടുക. എ കെ ആന്റണിയുടെ തല തിരിഞ്ഞ ഒരു മകൻ ബിജെപി യിൽ പോയി. അത് കൊണ്ട് കോൺഗ്രസ് തീർന്നു എന്ന് കരുതുന്ന എല്ലാവർക്കുമുള്ള മറുപടിയാണ് എ കെ. ആൻ്റണി വാർത്താസമ്മേളനത്തിൽ കൊടുത്തത്. ഇതോടെ പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെയും മറ്റ് ലോക് സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും ശുക്രദശ ആരംഭിച്ചെന്ന് പറയാം.
Keywords: News, Malayalam News, Kerala News, Congress, BJP, A.K. Antaoney, Anil Antony, Will AK Antony's words increase votes of Congress candidates?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.