A K Antony| മകനെതിരെയുള്ള നീക്കം; എ കെ ആൻ്റണിക്ക് സ്വന്തം ഗ്രൂപ്പായ എ ഗ്രൂപ്പുകാർ പാരയാകുന്നോ?

 


ഏദൻ ജോൺ

(KVARTHA)
കഴിഞ്ഞ ദിവസം ഒരുപാട് നാളത്തെ മൗനത്തിനു ശേഷമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തിയത്. മകൻ അനിൽ ആൻ്റണി ബി.ജെ.പി യിൽ പോയശേഷം അതിനെപ്പറ്റി പ്രതികരിക്കാതിരുന്ന എ കെ ആൻ്റണി കഴിഞ്ഞ ദിവസം മൗനം വെടിഞ്ഞ് വാർത്താസമ്മേളനത്തിൽ മകനെതിരെ വികാരാധീനനായി പ്രതികരിക്കാൻ മുതിരുകയായിരുന്നു. പത്തനംതിട്ടയിൽ മകൻ തോറ്റുപോകുമെന്നും അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആൻ്റണി പറഞ്ഞു. മക്കളെക്കുറിച്ച് കൂടുതൽ ഒന്നും പറയാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
  
A K Antony| മകനെതിരെയുള്ള നീക്കം; എ കെ ആൻ്റണിക്ക് സ്വന്തം ഗ്രൂപ്പായ എ ഗ്രൂപ്പുകാർ പാരയാകുന്നോ?

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതൽ എൻ്റെ നിലപാട്. ഞാൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പ്രചാരണത്തിന് പോകാത്തത്. മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. എൻ്റെ മതം കോൺഗ്രസ് ആണ്. കേരളത്തിൽ ബി.ജെ.പി യുടെ സുവർണ്ണകാലം കഴിഞ്ഞു. ശബരിമല പ്രശ്നമുണ്ടായപ്പോഴായിരുന്നു അവരുടെ സുവർണ്ണകാലം. ഇക്കുറി എല്ലായിടത്തും അവർ മൂന്നാം സ്ഥാനത്താകും'.

ഇത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. എ കെ ആൻ്റണി വാർത്താസമ്മേളനം വിളിച്ച് അധികം സമയം ആയില്ലാതിരെക്കെയാണ് ദല്ലാൾ നന്ദകുമാർ ആൻ്റണിയുടെ മകൻ അനിൽ.കെ. ആൻ്റണിയ്ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് എത്തിയത്. ആൻ്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അതിൻ്റെ മറവിൽ മകൻ അനിൽ ആൻ്റണി വലിയതോതിൽ അഴിമതി നടത്താൻ കൂട്ടുനിന്നെന്നാണ് ദല്ലാൾ നന്ദകുമാർ ആരോപിച്ചത്. എ കെ ആൻ്റണി കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ, പിതാവിനെ വെച്ച് വിലപേശി പണം പറ്റിയിരുന്ന മകൻ അനിൽ ആൻ്റണി, പ്രതിരോധ രേഖകൾ ഫോട്ടോകോപ്പി എടുത്ത് വില്പന നടത്തിയിരുന്നെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞത്.

കോൺഗ്രസ്‌ ഭരിച്ചിരുന്നപ്പോൾ സിബിഐ സ്റ്റാൻഡിങ് കൗൺസിൽ അംഗമാകാൻ 25 ലക്ഷം രൂപ അനിൽ ആന്റണി കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചിരുന്നു. ഇത് കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ പി.ജെ കുര്യനും അന്തരിച്ച മുൻ എം.എൽ.എ പിടി തോമസിനും അദ്ദേഹത്തിൻ്റെ ഭാര്യ ഉമാ തോമസിനും അറിയാമെന്നും നന്ദകുമാർ പറയുകയുണ്ടായി. ഇത് മുതിർന്ന കോൺഗ്രസ് നേതാവും മുൻപ് ആൻ്റണിയുടെ വിശ്വസ്തനുമായ പഴയ എ ഗ്രൂപ്പ് നേതാവ് പി.ജെ.കുര്യൻ അംഗീകരിക്കുകയാണ് ഉണ്ടായത്. പി.ടി.തോമസും എ ഗ്രൂപ്പുകാരൻ തന്നെ ആയിരുന്നു. അദ്ദേഹം മരിച്ചതിനാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിൽ നിന്ന് കൂടുതലൊന്നും അറിയാൻ സാധ്യമല്ല. ഭാര്യ ഉമാ തോമസ് ഈ വിഷയം നിഷേധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലത്ത് എം.എൽ.എ ആയ അവർക്ക് ഈ വിഷയത്തിൽ എത്രമാത്രം അറിവ് ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അതിൻ്റെ മറവിൽ മകൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് എ കെ ആൻ്റണി മറുപടി പറയാൻ ബാധ്യസ്ഥനായിരിക്കുകയാണ്. അനിൽ ആൻ്റണിയെ അഴിമതിക്കാരനായി ചിത്രീകരിക്കുമ്പോഴും എ.കെ. ആൻ്റണിയുടെ ഇമേജ് തകർക്കാൻ ആളെ മോശക്കാരനായി ചിത്രീകരിക്കാൻ ആരൊക്കെയോ നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കുന്നവരും കുറവല്ല.
 
A K Antony| മകനെതിരെയുള്ള നീക്കം; എ കെ ആൻ്റണിക്ക് സ്വന്തം ഗ്രൂപ്പായ എ ഗ്രൂപ്പുകാർ പാരയാകുന്നോ?

മാർകിസ്റ്റ് പാർട്ടിയോ, ബി.ജെ.പിയോ ഈ വിഷയം ഏറ്റുപിടിക്കാതിരിന്നിട്ടും കോൺഗ്രസിലെ ഒരു ഗ്രൂപ്പും അതിലെ നേതാക്കളും ആണ് ഈ വിഷയം ഊതിപ്പെരുപ്പിച്ച് കൊണ്ടുപോകുന്നത് എന്ന് കാണുമ്പോൾ ആൻ്റണിയ്ക്ക് സ്വന്തം പാളയത്തിൽ തന്നെ പടയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പി.ജെ.കുര്യനും പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുമൊക്കെ പഴയ എ ഗ്രൂപ്പ് നേതാക്കൾ തന്നെ. ഐ ഗ്രൂ നേതാക്കളായ പ്രതിപക്ഷനേതാവ് വിഡി സതീശനെപ്പോലുള്ളവർ ആൻ്റണിയ്ക്ക് സംരക്ഷണം ഒരുക്കുമ്പോൾ എ ഗ്രൂപ്പ് നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനം അവലംബിക്കുന്നത് ദുരുഹത ഉണർത്തുന്നത് ആണ്. പണ്ട് കരുണാകരെതിരെയും ഉമ്മൻ ചാണ്ടിയ്ക്കെതിരെയും ചരട് വലിച്ചത് സി.പി.എം കാരോ ബി.ജെ.പി ക്കാരോ ഒന്നും അല്ലായിരുന്നു. സ്വന്തം ഗ്രൂപ്പിൽ ഉള്ളവർ തന്നെയായിരുന്നു. അതിൻ്റെ തനിയാവർത്തനം ആണോ ഈ വയസനാം കാലത്ത് ആൻ്റണിയ്ക്കെതിരെ നടക്കുന്ന നീക്കം എന്ന് സംശയം ഉണർത്തുന്നതാണ്. എന്തായാലും എ കെ ആൻ്റണിയ്ക്കും മുൻ ഗാമികളെപ്പോലെ പാളയത്തിൽ തന്നെയാണ് പട.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Will AK Antony be opposed by his own group?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia